
ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍; സാമ്പത്തിക ബാധ്യതയെന്ന് സംശയം; മൃതദേഹം കണ്ടത് ലോണ്‍ ഗഡു പിരിക്കാനെത്തിയ യുവാവ്
സ്വന്തം ലേഖകൻ
തൃശൂർ: ദമ്പതികളെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കോഴിശേരി വീട്ടിൽ സജീവൻ (52), ഭാര്യ ദിവ്യ (42) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച ഉച്ചയോടെ തൃശൂർ ചന്ദ്രാപ്പിന്നി ചാമക്കാലയിലാണ് സംഭവം. പണമിടപാട് സ്ഥാപനത്തിൽ നിന്ന് ലോൺ ഗഡു പിരിക്കാനെത്തിയ യുവാവാണ് മൃതദേഹം കണ്ടത്. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സജീവൻ മത്സ്യത്തൊഴിലാളിയാണ്. ഇവർക്ക് സാമ്പത്തിക ബാധ്യതയുള്ളതായി ബന്ധുക്കൾ പറഞ്ഞു. കയ്പമംഗലം പൊലീസും, സയൻ്റിഫിക്ക്, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
,മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Third Eye News Live
0
Tags :