
കോട്ടയം:കണ്ണൂർ ദന്തൽ കോളേജിലെ ഒന്നാം വർഷ ബി ഡി എസ് വിദ്യാർത്ഥി നിധിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്ത് നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്
എ കെ സി എച്ച് എം എസ് കോട്ടയം താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ ഗാന്ധി സ്ക്വയറിൽ പന്തം കൊളുത്തി പ്രതിഷേധ യോഗം നടത്തി.
അഖില കേരള ചേരമർ ഹിന്ദു മഹാ സഭ സംസ്ഥാന പ്രസിഡണ്ട് എം കെ അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു.
യൂണിയൻ വൈസ് പ്രസിഡണ്ട് സജി ചെമ്പട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പിജി അശോക് കുമാർ, കോട്ടയം താലൂക് യൂണിയൻ സെക്രട്ടറി വി. ടി സജീവ്,, പി പി മനോഹരൻ, ഷാജി മുട്ടമ്പലം, ബാബു പി. കെ, നിഷ ബൈജു,രാജൻ പറപ്പൂക്കര
എന്നിവർ പ്രസംഗിച്ചു
കണ്ണൂർ ദന്തൽ കോളേജിലെ ഒന്നാം വർഷ ബി ഡി എസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ ലോൺ ആപ്പുമായി ബന്ധപ്പെട്ട കേസ് വഴിതിരിച്ചുവിടുവാനുള്ള ശ്രമം നടക്കുന്നതായി സംശയിക്കുന്നതായി ഇവർ ആരോപിച്ചു. അധ്യാപകനായ ഡോക്ടർ റാം നിതിൻ രാജിനെ ജാതിയുടെയും നിറത്തിന്റെയും അച്ഛന്റെ തൊഴിലും ഒക്കെ പറഞ്ഞു ആക്ഷേപിച്ചിട്ടുള്ളത് സഹപാഠികൾ പരസ്യമായി പറഞ്ഞിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്റെർണൽ മാർക്ക് ,ഹാജർ എന്നിവ ഉപയോഗിച്ച് അധ്യാപകർക്ക് വിദ്യാർത്ഥികളെ തളച്ചിടുവാൻ കഴിയുന്നത് വലിയ പീഡനങ്ങൾക്കും ഇടയാക്കുന്നു. മുംബൈ മെഡിക്കൽ കോളേജിലെ ജാതി അധിക്ഷേപത്തെ തുടർന്ന് ഡോക്ടർ പായൽ തദ്വ വി കേസ് ഭദ്രാസ് ഹൈക്കോടതിയിലെ നിരീക്ഷണത്തിൽ പറയുന്നുണ്ട് വിദ്യാർത്ഥിയെ മാനസികമായി തളർത്തുന്ന രീതിയിൽ പെരുമാറുന്നത് കേവലം അച്ചടക്ക നടപടിയല്ല മറിച്ച് ആത്മഹത്യാ പ്രേരണ കുറ്റം പരിധിയിൽ വരുന്നതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ജാതിയുടെ പേരിൽ അധിക്ഷേപത്തിൽ ഇരയായ ദീപാ പി മോഹന്‍, ഹൈദരാബാദ് സർവകലാശാലയിലെ രോഹിത് വെമൂല ആത്മഹത്യാ സംഭവം ഉന്നത വിദ്യാഭ്യാസരംഗത്ത് ജാതീയ വേർതിരിവുകൾ നിലനിൽക്കുന്നുണ്ട് എന്നുള്ളത് യാഥാർഥ്യമാണ്. അത് പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം. ആത്മഹത്യാപ്രേരണ കുറ്റം പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമം,റാഗിംഗ് നിരോധന നിയമം പ്രതികൾക്കെതിരെ ചുമത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.









