Thursday, April 23, 2026

തൃശ്ശൂർ പൂരം നടത്തിപ്പ് തീരുമാനിക്കുന്നതിനുള്ള നിർണായക യോഗം ഇന്ന്; പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ നിലപാട് അറിയിക്കും;വെടിക്കെട്ട് ഒഴിവാക്കി ചടങ്ങുകൾ നടത്തണമെന്നാണ് ദേവസ്വങ്ങളുടെ നിലപാട്

Spread the love

തൃശൂർ: മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പൂരം നടത്തിപ്പ് തീരുമാനിക്കുന്നതിനുള്ള നിർണായക യോഗം ഇന്ന്. മന്ത്രി വിഎൻ വാസവന്‍റെ നേതൃത്വത്തിലുള്ള യോഗം ഇന്ന് രാവിലെ 10 മണിക്ക് നടക്കും.

video
play-sharp-fill

പാറമേക്കാവ്, തിരുവമ്പാṣടി ദേവസ്വങ്ങള്‍ യോഗത്തിൽ നിലപാട് അറിയിക്കും. വെടിക്കെട്ട് ഒഴിവാക്കി ചടങ്ങുകൾ നടത്തണമെന്നാണ് ദേവസ്വങ്ങളുടെ നിലപാട്.

വെടിക്കെട്ട് ഒഴിവാക്കി പൂരത്തിന്‍റെ മറ്റു ചടങ്ങുകള്‍ നടത്തണമെന്നാണ് പാറമേക്കാവ് ദേവസ്വത്തിന്‍റെ നിലപാടെന്ന് സെക്രട്ടറി ജി രാജേഷ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടമാറ്റമടക്കമുള്ള ചടങ്ങുകള്‍ നടത്തണം. ഇക്കാര്യം ഇന്നത്തെ യോഗത്തിൽ അറിയിക്കും. മുൻപ് വെടിക്കെട്ട് അപകടമുണ്ടായപ്പോള്‍ ചടങ്ങുകള്‍ നടത്തിയിരുന്നുവെന്നും രാജേഷ് പറഞ്ഞു.

വ്യാഴാഴ്ച വരെ ദുഃഖാചാരണം ആചരിക്കുമെന്നും വെള്ളിയാഴ്ച മുതൽ എഴുന്നള്ളിപ്പും മേളങ്ങളും പതിവ് പോലെ നടത്തുമെന്നും ദേവസ്വങ്ങൾ അറിയിച്ചു.