Spread the love

തൃശൂര്‍: പൂരത്തില്‍ അലിഞ്ഞ് തൃശൂര്‍ നഗരം.

video
play-sharp-fill

തൃശൂര്‍ പൂരത്തിന്‍റെ പ്രധാന ആകര്‍ഷണമായ കുടമാറ്റത്തിന്‍റെ ആവേശത്തില്‍ പൂരപ്രേമികള്‍.
വര്‍ണ വിസ്മയം തീര്‍ത്തുള്ള കുടമാറ്റത്തിന്‍റെ സമയം ഇത്തവണ കുറച്ചെങ്കിലും പൂര പ്രേമികളുടെ ആവേശത്തിന് ഒട്ടും കുറവുണ്ടായില്ല.

തിരുവമ്പാടിയുടെയും പാറമേക്കാവിന്‍റെയും മത്സരിച്ചുള്ള കുടമാറ്റത്തെ ഹര്‍ഷാരവത്തോടെയാണ് പൂരപ്രേമികള്‍ സ്വീകരിച്ചത്. പല നിറത്തിലുള്ള സാമ്പ്രദായിക വര്‍ണ കുടകളാണ് ഇരു ദേവസ്വങ്ങളും ആദ്യം ഉയര്‍ത്തിയത്. തേക്കിൻകാട് മൈതാനത്തെ ജനസാഗരമാക്കികൊണ്ടാണ് വര്‍ണ വിസ്മയമായി കുടമാറ്റം നടന്നത്.
സമയം കുറവായതിനാല്‍ തന്നെ ഉയര്‍ത്തുന്ന കുടകള്‍ പെട്ടെന്ന് തന്നെ മാറ്റിയാണ് ഇരുവിഭാഗവും മത്സരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇലഞ്ഞിത്തറ മേളം അവസാനിച്ചതിന് പിന്നാലെ വൈകിട്ട് അ‍ഞ്ചോടെയാണ് കുടമാറ്റത്തിനുള്ള ഒരുക്കം തുടങ്ങിയത്. കുടമാറ്റത്തിനായി പാറമേക്കാവ് വിഭാഗത്തിന്‍റെ തെക്കോട്ടിറക്കമായിരുന്നു ആദ്യം. തൃശൂര്‍ കോർപ്പറേഷന് മുന്നിലെ ശക്തൻ പ്രതിമയില്‍ വലം വെച്ച്‌ പാറമേക്കാവ് കുടമാറ്റത്തിനായി തയ്യാറായി.

തൊട്ടു പിന്നാലെ തെക്കോട്ടിറങ്ങി പാറമേക്കാവ് വിഭാഗത്തിന് മുഖാമുഖമായി കുടകള്‍ ഉയർത്താൻ തിരുവമ്പാടിയും തയ്യാറായി. തുടര്‍ന്ന് വൈകിട്ട് ആറിന് കുടമാറ്റം ആരംഭിച്ചു. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ഒന്നര മണിക്കൂറോളം നീണ്ടിരുന്ന കുടമാറ്റം 15 മിനുട്ടോളമായി കുറയ്ക്കുകയായിരുന്നു.

കുടമാറ്റത്തിനിടയിലും കണ്ണീരോര്‍മ്മയായി വെടിക്കെട്ട് ദുരന്തം മാറി. ആറുമണിക്ക് ആരംഭിച്ച കുടമാറ്റം 6.20ഓടെയാണ് അവസാനിച്ചത്. ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ കുടകളുടെ എണ്ണത്തില്‍ കുറവ് എങ്കിലും 20 മിനുട്ടോളം മാറിയ വന്ന വർണ്ണ കുടകളിലെ പകിട്ടില്‍ പതിനായിരങ്ങള്‍ ആരവം ഉയർത്തി.

ഇനി രാത്രി പൂരത്തിന് ആയുള്ള കാത്തിരിപ്പാണ്. വെടിക്കെട്ട് പുര അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ പൂര വെടിക്കെട്ട് ഒഴിവാക്കി ആചാരപരമായി മാത്രമാണ് പൂരം നടക്കുന്നത്.