Spread the love

ഏറ്റുമാനൂർ : ഏറ്റുമാനൂരിലെ കലാസ്വാദകരുടെ കൂട്ടായ്മയ്ക്കായി 1973 മെയ് 25 ന് രൂപീകരിച്ച ഏറ്റുമാനൂർ ഫൈൻ ആർട്ട്സ് സൊസൈറ്റി അതിന്റെ 53 വർഷത്തെ ജൈത്രയാത്ര തുടരുന്നു.

video
play-sharp-fill

വിവിധ കാലാവിരുന്നുകളുമായി മാസത്തിലൊരിക്കൽ ഒത്തുചേരലിന് വേദി ഒരുക്കുന്നു. അതോടൊപ്പം അംഗങ്ങളുടെ വിവിധ കലാവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനുളള വേദി കൂടി ഫാസ് ഒരുക്കുന്നു

ഫൈൻ ആർട്സ് സൊസൈറ്റിയുടെ 2026 ലെ 53ാം മത് വാർഷിക പൊതുയോഗവും 2026-27 കാലത്തെ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസിഡന്റ് എൻ അരവിന്ദാക്ഷൻ നായരുടെ അദ്ധ്യക്ഷതയിൽ ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ജോ. സെക്രട്ടറി എ.ബി ശ്രീകുമാർ സ്വാഗതം അർപ്പിക്കുകയും സെക്രട്ടറി
കെ എൻ പ്രദീപ്കുമാർ വാർഷിക റിപ്പോർട്ടും ട്രഷറർ  കെ എൻ സോമദാസൻ വരവുചെലവു കണക്കുകളും അവതരിപ്പിച്ചു.

തുടർന്ന് നടന്ന ഭരണ സമിതി തെരഞ്ഞെടുപ്പിൽ എൻ അരവിന്ദാക്ഷൻ നായർ പ്രസിഡന്റായും ജോസഫ് പോൾ, ബീനാ ഷാജി എന്നിവർ വൈസ് പ്രസിഡന്റായുo

കെ.എൻ പ്രദീപ് കുമാർ സെക്രട്ടറിയായും
എ ബി ശ്രീകുമാർ ജോയിന്റ് സെക്രട്ടറിയായും ഭുവനചന്ദ്രൻ ഓഫീസ് സെക്രട്ടറിയായും
കെ എൻ സോമദാസൻ ട്രഷററായും ഉള്ള 21 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. വൈസ് . പ്രസിഡൻ്റ് ശ്രീ ജോസഫ് പോൾ നന്ദി രേഖപ്പെടുത്തി.