
കണ്ണൂര്‍: കണ്ണൂർ പൊയിലൂരില്‍ കണ്ടെത്തിയത് വ്യാജ ബോംബുകളെന്ന് പൊലീസ്.
ഇന്ന് രാവിലെയാണ് സ്ഫോടക വസ്തുക്കളെന്ന് സംശയിക്കുന്ന വസ്തുക്കള്‍ കണ്ടെത്തിയത്.
പൊയിലൂർ മേപ്പാടുളള തെങ്ങിൻ തോട്ടത്തില്‍ ബക്കറ്റില്‍ മണല്‍ നിറച്ച് സൂക്ഷിച്ച നിലയിലായിരുന്നു ഐസ്ക്രീം കണ്ടെയ്നറുകള്‍.
പിന്നാലെ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍, സാങ്കേതിക പരിശോധനയില്‍ വസ്തുക്കള്‍ക്കുള്ളില്‍ എം-സാന്‍റും കല്ലുകളും നിറച്ച് ബോംബ് രൂപത്തില്‍ ഉണ്ടാക്കിയതാണെന്ന് വ്യക്തമായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാജ ബോംബ് നിർമ്മിച്ചവർക്കായി കൊളവല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി. മാസങ്ങള്‍ക്ക് മുൻപാണ് സമീപ പ്രദേശത്ത് ജെ.സി.ബി. ഉപയോഗിച്ച് വീടുപണി നടക്കുന്നതിനിടെ ഉണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ക്ക് പരിക്ക് പറ്റിയത്.
കഴിഞ്ഞ ദിവസം പാനൂർ ചിത്രവയലില്‍ നിന്ന് രണ്ട് സ്റ്റീല്‍ ബോബും ഒരു നാടൻ ബോംബും കണ്ടെത്തിയിരുന്നു. വോട്ടെണ്ണല്‍ നടക്കാനിരിക്കെ പാനൂരും പരിസര പ്രദേശങ്ങളിലും സുരക്ഷയും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.







