
തൃശ്ശൂര്‍ പൂരം ന്യൂനതയില്ലാതെ നടത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ; സുരക്ഷയ്ക്കായി വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീമും
കോട്ടയം: തൃശ്ശൂർ പൂരം ന്യൂനതകളില്ലാതെ നടത്തുകയാണ് സർക്കാരിന്റെ ആഗ്രഹമെന്ന് മന്ത്രി എ. കെ ശശീന്ദ്രൻ പറഞ്ഞു.
തൃശ്ശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റ് എക്സിക്യൂട്ടീവ് ഹാളില്‍ ചേർന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങള്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെ പൂരം കാണുവാൻ ഉള്ള സ്വകര്യമൊരുക്കുവാൻ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ആന എഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട് ഈയടുത്തുണ്ടായ ദൗർഭാഗ്യകരമായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് ഭയാശങ്ക ഇല്ലാതെ പൂരം കാണുവാൻ സാഹചര്യമൊരുക്കേണ്ടതുണ്ട്. എല്ലാ കക്ഷികള്‍ക്കും സ്വീകാര്യമായ നിർദ്ദേശങ്ങള്‍ ക്രോഡീകരിച്ച് ആവശ്യമെങ്കില്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുമെന്നും മന്ത്രി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂരവുമായി ബന്ധപ്പെട്ട് ഏത് ഉത്തരവും ജില്ലാ കളക്ടറുടെ അറിവോടെയും സമ്മതത്തോടെയും വേണം പുറപ്പെടുവിക്കാനെന്നും മന്ത്രി എ. കെ ശശീന്ദ്രൻ പറഞ്ഞു. പൂരത്തിന്റെ സുരക്ഷ ഒരുക്കുവാൻ പൂരം കമ്മിറ്റിയും ആന ഉടമസ്ഥരും സഹകരിക്കണം. ദൈനദിനപ്രവർത്തനങ്ങള്‍ ചീഫ് വൈല്‍ഡ് ലൈഫ് വാർഡൻ നിരീക്ഷിക്കണം. എറണാകുളം റീജ്യണല്‍ സി.സി.എഫ് എല്ലാ ദിവസവും നടത്തിപ്പ് സംബന്ധിച്ച് റിപ്പോർട്ട് ചീഫ് വൈല്‍ഡ് ലൈഫ് വാർഡന് നല്‍കണം.