തൃശൂരില്‍ കെ എസ് ആര്‍ ടി സി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 16 പേര്‍ക്ക് പരിക്ക്; ഡ്രൈവര്‍മാരുടെ നില ഗുരുതരം
തൃശൂർ: കെ എസ് ആർ ടി സി ബസും ലോറിയും കൂട്ടിയിടിച്ച് പതിനാറ് പേർക്ക് പരിക്ക്.
കുന്നംകുളം കുറുക്കൻപാറയില്‍ പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. ഗുരുവായൂരില്‍ നിന്ന് കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസും റോഡ് പണിക്ക് മണ്ണ് കയറ്റിവന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.
സംഭവസമയത്ത് പ്രദേശത്ത് കനത്ത മഴയായിരുന്നു. നാട്ടുകാരും അപകട വിവരമറിഞ്ഞെത്തിയ പൊലീസും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു. ഒരു മണിക്കൂറിലധികം നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിനൊടുവില്‍ ലോറി വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.
പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവറുടെയും ബസ് ഡ്രൈവറുടെയും പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ടുകള്‍. ഇരുവരെയും തൃശൂർ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Third Eye News Live
0