video
play-sharp-fill
തൃശ്ശൂരില്‍ കാര്‍ ഷോറൂമില്‍ വന്‍തീപിടിത്തം;  സര്‍വീസ് സെന്റര്‍ കത്തിനശിച്ചു

തൃശ്ശൂരില്‍ കാര്‍ ഷോറൂമില്‍ വന്‍തീപിടിത്തം; സര്‍വീസ് സെന്റര്‍ കത്തിനശിച്ചു

സ്വന്തം ലേഖിക

തൃശ്ശൂര്‍: കുട്ടനല്ലൂരിലെ കാര്‍ ഷോറൂമില്‍ വന്‍തീപിടിത്തം.

ചില വാഹനങ്ങള്‍ കത്തിനശിച്ചു. കൂടുതല്‍ വാഹനങ്ങള്‍ കത്തുന്നതിനു മുന്‍പ് അവ സ്ഥലത്തുനിന്നു മാറ്റാനായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഗ്‌നിരക്ഷാസേനയുടെ ആറോളം യൂണിറ്റുകള്‍ തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്.

സര്‍വീസ് സെന്ററിന്റെ ഭാഗത്തുനിന്നാണ് തീ പടര്‍ന്നതെന്നാണ് വിവരം. സര്‍വീസ് സെന്റര്‍ കത്തിനശിച്ചു.

വാഹനങ്ങളുടെ സര്‍വീസിനും മറ്റുമായി ഉപയോഗിക്കുന്ന ഓയിലുകള്‍ നിലത്ത് പരന്നു കിടക്കുന്നത് അഗ്‌നിരക്ഷാസേനാംഗങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു.