
തൃശ്ശൂർ: തൃശ്ശൂർ പെരുമ്പിലാവിലെ ബാറിൽ സംഘർഷം. കെ ആർ ബാറിലെ ജീവനക്കാരും മദ്യപിക്കാനെത്തിയ യുവാക്കളും തമ്മിലാണ് സംഘർഷം. നിരവധി കേസുകളിൽ പ്രതിയായ കരിക്കാട് ചോല സ്വദേശി ഷെഫീക്കിനാണ് മർദ്ദനമേറ്റത്. ഹോക്കി വഴി ഉപയോഗിച്ച് യുവാവിന്റെ തലയോട്ടി അടിച്ചു പൊട്ടിച്ചു.
ബാറിലെത്തിയ യുവാക്കൾ മറ്റുള്ളവരുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് ജീവനക്കാർ യുവാക്കളെ ഇറക്കി വിടുകയും ചെയ്തു. പിന്നീട് ബാറിന്റെ സമീപത്ത് റോഡിൽ വെച്ചു വടി ഉപയോഗിച്ച് സെക്യൂരിറ്റി ജീവനക്കാരൻ യുവാവിന്റെ തലക്കടിക്കുകയായിരുന്നു. യുവാക്കൾ തമ്മിലുള്ള വാക്ക് തർക്കത്തിൽ സെക്യൂരിറ്റി ഇടപെടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ പെരുമ്പിലാവിലെ ആശുപത്രിയിൽ എത്തിച്ചു പിന്നീട് കുന്നംകുളത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുന്നംകുളം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







