തൃപ്പുണിത്തുറയിലെ സ്ഫോടനം: കരാറുകാരന്‍റെ ഗോഡൗണില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് പിടികൂടി

തൃപ്പുണിത്തുറയിലെ സ്ഫോടനം: കരാറുകാരന്‍റെ ഗോഡൗണില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് പിടികൂടി

തിരുവനനന്തപുരം: തൃപ്പുണിത്തുറയിലെ സ്ഫോടനത്തിന് പിന്നാലെ കരാറുകാരൻ്റെ ഗോഡൗണില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് പിടികൂടി.

തൃപ്പുണിത്തുറ പുതിയകാവ് ക്ഷേത്രോത്സവത്തിൻ്റെ വെടിക്കെട്ടിനായി കരാറെടുത്ത തിരുവനന്തപുരം ശാസ്തവട്ടം സ്വദേശി ആദർശൻ്റ ഗോഡൗണില്‍ പോത്തൻകോട് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഗോഡൗണിന് സമീപത്തെ ആളൊഴിഞ്ഞ പുരിയിടത്തില്‍ വലിയ ഗുണ്ടുകളും പൊലീസ് കണ്ടെത്തി.

പോത്തൻ കോട് ശാസ്തവട്ടം മടവൂർപാറയിലെ ഗോഡൗണിലായിരുന്നു പരിശോധന.
ഗോഡൗണിലെ പരിശോധനയ്ക്ക് പുറമെ ആദർശ് വാടകക്കെടുത്ത കാട്ടായികോണത്തെ മറ്റൊരു വീട്ടിലും വലിയ രീതിയില്‍ സ്ഫോടക വസ്തുക്കളുടെ ശേഖരം പൊലീസ് കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊട്ടിത്തെറി നടന്ന ഉടൻ ഗോഡൗല്‍ണില്‍ നിന്നും വലിയ തോതില്‍ സാധനങ്ങള്‍ മാറ്റിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ,തൃപ്പൂണിത്തുറയില്‍ പടക്ക സംഭരണശാലയിലുണ്ടായ വൻ സ്ഫോടനത്തില്‍ പൊലീസ് കേസെടുത്തു.

സംഭവുമായി ബന്ധപ്പെട്ട് കേസെടുത്ത തൃപ്പൂണിത്തുറ പൊലീസ് പുതിയകാവ് അമ്ബല കമ്മിറ്റി ഭാരവാഹികളായ നാലു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുകയാണ്.