video
play-sharp-fill

കോട്ടയം തൃക്കൊടിത്താനത്ത് വില്പനയ്ക്ക് എത്തിച്ച എംഡിഎംഎയുമായി മുൻ പഞ്ചായത്ത് മെമ്പറുടെ മകനടക്കം രണ്ടുപേർ പിടിയിൽ

കോട്ടയം തൃക്കൊടിത്താനത്ത് വില്പനയ്ക്ക് എത്തിച്ച എംഡിഎംഎയുമായി മുൻ പഞ്ചായത്ത് മെമ്പറുടെ മകനടക്കം രണ്ടുപേർ പിടിയിൽ

Spread the love

കോട്ടയം : വിൽപ്പനയ്ക്ക് എത്തിച്ച എം ഡി എം എയുമായി മുൻ പഞ്ചായത്ത് മെമ്പറുടെ മകനടക്കം 2 പേരെ തൃക്കൊടിത്താനം പോലീസ് പിടികൂടി

ചങ്ങനാശ്ശേരി വാഴപ്പള്ളി വെട്ടിത്തുരുത്ത് വട്ടപ്പറമ്പിൽ വീട്ടിൽ നിസ്സൽ ആന്റണി, ചങ്ങനാശ്ശേരി പനച്ചിക്കാവ് ഇലഞ്ഞിമൂട്ടിൽ വീട്ടിൽ അഖിൽ ജോൺ എന്നിവരാണ് പിടിയിലായത്.

ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐ പി എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ചങ്ങനാശ്ശേരി ഡിവൈഎസ്പി എ കെ വിശ്വനാഥന്റെ നിർദേശപ്രകാരം തൃക്കൊടിത്താനം എസ്എച്ച്ഒ എം.ജെ അരുണിന്റെ നേതൃത്വത്തിൽ എസ് ഐമാരായ അരുൺകുമാർ പി എസ്, ഗിരീഷ്കുമാർ, വർഗീസ് കുരുവിള, എ എസ് ഐ സിജോ ചാണ്ടി പിള്ള, സീനിയർ സിവിൽപോലീസ് ഓഫീസർ ശ്രീകുമാർ എന്നിവർ അടങ്ങുന്ന തൃക്കൊടിത്താനം പോലീസും ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിടിയിലായ പ്രതികളെ നിരന്തരം പോലീസ് നിരീക്ഷണം നടത്തി വരികയായിരുന്നു. ന്യൂ ഇയറിന് വിൽക്കാനായി ബാംഗ്ലൂരിൽ നിന്നും ബസ് മാർഗ്ഗമാണ് എം ഡി എം എ എത്തിച്ചത് എന്ന് ചോദ്യം ചെയ്യലിൽ ഇവർ പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.