
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനിടെ കള്ള വോട്ടിന് ശ്രമം.; ഒരാൾ കസ്റ്റഡിയിൽ
സ്വന്തം ലേഖകൻ
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനിടെ കള്ള വോട്ടിന് ശ്രമം. പിറവം പാമ്പാക്കുട സ്വദേശി ആൽബിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
പൊന്നുരുന്നി ക്രിസ്റ്റ്യൻ കോൺവെന്റ് സ്കൂൾ ബൂത്തിലാണ് സംഭവം. പൊന്നുരുന്നി സ്വദേശിയായ ടിഎം സഞ്ജുവിന്റെ വോട്ട് ചെയ്യാനായിരുന്നു ശ്രമം. യുഡിഎഫ്, ബിജെപി ബൂത്ത് ഏജന്റുമാരാണ് പരാതി നൽകിയത്. സ്ഥലത്തില്ലാത്ത ആളുടെ പേരിൽ കള്ള വോട്ടിന് ശ്രമം നടത്തിയതായി ആരോപണമുയർന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ വോട്ടിങ് ആരംഭിച്ച ഘട്ടത്തിൽ മോട്ടിച്ചോട് ബൂത്തില്‍ പ്രിസൈഡിങ് ഓഫീസര്‍ മദ്യപിച്ചെത്തിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇയാളെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി.
Third Eye News Live
0