video
play-sharp-fill

തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിതാ തങ്കപ്പനെതിരായ എല്‍.ഡി.എഫിന്റെ അവിശ്വാസ പ്രമേയം അവതരിപ്പിന്‍ സാധിച്ചില്ല; യു.ഡി.എഫ് കൗണ്‍സിലര്‍മാരും നാല് സ്വതന്ത്രരും യോഗത്തില്‍നിന്ന് വിട്ടുനിന്നു

തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിതാ തങ്കപ്പനെതിരായ എല്‍.ഡി.എഫിന്റെ അവിശ്വാസ പ്രമേയം അവതരിപ്പിന്‍ സാധിച്ചില്ല; യു.ഡി.എഫ് കൗണ്‍സിലര്‍മാരും നാല് സ്വതന്ത്രരും യോഗത്തില്‍നിന്ന് വിട്ടുനിന്നു

Spread the love

സ്വന്തം ലേഖകന്‍

കൊച്ചി: തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിതാ തങ്കപ്പനെതിരായ എല്‍.ഡി.എഫിന്റെ അവിശ്വാസ പ്രമേയം അവതരിപ്പിന്‍ സാധിച്ചില്ല. യു.ഡി.എഫ് കൗണ്‍സിലര്‍മാരും നാല് സ്വതന്ത്രരും യോഗത്തില്‍നിന്ന് വിട്ടുനിന്നു. കൗണ്‍സില്‍ യോഗത്തില്‍ ക്വാറം തികയാത്തതിനാല്‍ അവിശ്വാസം ചര്‍ച്ചക്കായി എടുത്തില്ല.

ഓണക്കോടിക്കൊപ്പം പണം നല്‍കിയെന്ന ആരോപണത്തിന് പിന്നാലെ ആയിരിന്നു തൃക്കാക്കര നഗരസഭയില്‍ പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ഇതോടെയാണ് ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പനെതിരായ എല്‍.ഡി.എഫിന്റെ അവിശ്വാസ പ്രമേയ നീക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടഞ്ഞ് നിന്ന നാല് കോണ്‍ഗ്രസ് വിമതന്‍മാരെയാണ് ഡി.സി.സി നേതൃത്വം ആദ്യം അനുനയിപ്പിച്ചത്. ലീഗിലെ മൂന്ന് കൗണ്‍സിലര്‍മാര്‍ വിപ്പ് സ്വീകരിക്കാതിരുന്നത് വീണ്ടും തലവേദനയായിട്ടുണ്ട്. ആറ് മാസത്തിന് ശേഷം വീണ്ടും അവിശ്വാസം കൊണ്ടുവരുമെന്ന് എല്‍ഡിഎഫ് വ്യക്തമാക്കി.