
പ്ലസ് വൺ പരീക്ഷക്കുപോയ മൂന്നു പെൺകുട്ടികളെ നിയന്ത്രണം വിട്ട ജീപ്പ് ഇടിച്ചുതെറിപ്പിച്ചു; ഡ്രൈവിംങ് പരിശീലിപ്പിക്കുന്ന ജീപ്പാണ് ഇടിച്ചതെന്ന് നാട്ടുകാർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം:
പ്ലസ് വൺ പരീക്ഷക്കുപോയ മൂന്നു പെൺകുട്ടികളെ നിയന്ത്രണം വിട്ട ജീപ്പ് ഇടിച്ചുതെറിപ്പിച്ചു. പെരിങ്ങമല ഇക്ബാൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിനികളായ അപർണ രാജ്, അഭിരാമി, ജിത എന്നിവരാണ് അപകടത്തിൽപെട്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുതരമായി പരിക്കേറ്റ അപർണയെയും അഭിരാമിയെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലോട് പോലീസ് ജീപ്പ് കസ്റ്റഡിയിൽ എടുത്ത് കേസ് രജിസ്റ്റർ ചെയ്തു. അപകടത്തിൽ പെട്ടതിനാൽ മൂന്നു കുട്ടികൾക്കും ഇന്ന് പരീക്ഷ എഴുത്താനായില്ല.
ഡ്രൈവിംഗ് പരിശീലനം നടത്തിയ ജീപ്പാണ് നിയന്ത്രണം വിട്ടു ഇടിച്ചതെന്നു നാട്ടുകാർ പറഞ്ഞു.
Third Eye News Live
0