
കുറുക്കൻ്റെ കടിയേറ്റ് തൊഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പെടെ മൂന്നു പേർക്ക് പരുക്ക് ; ഒരാളുടെ നില ഗുരുതരം, പേപിടിച്ച കുറുക്കനെന്ന് സംശയം
തിരൂർക്കാട്ട് : കുറുക്കൻ്റെ കടിയേറ്റ് മൂന്നു പേർക്ക് പരുക്ക്. തിരൂർക്കാട് ഇല്ലത്ത്പറമ്പ് പുഴക്കൽ വേലുവിൻ്റെ ഭാര്യ കാളി(55), തിരൂർക്കാട് പുഴക്കൽ വാസുവിൻ്റെ ഭാര്യ ദേവകി (65), അരിപ്ര കിണറ്റിങ്ങ തൊടി മജീദ്(58) എന്നിവർക്കാണ് കുറുക്കൻ്റെ കടിയേറ്റത്.
രണ്ടു പേർ തൊഴിലുറപ്പ് തൊഴിലാളികളാണ്. ഗുരുതരമായി പരിക്കേറ്റ കാളിയെ മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കാളിയും, ദേവകിയും അങ്ങാടിപ്പുറം പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളാണ്. ഇവർ ശനിയാഴ്ച രാവിലെ 9 മണിയോടെ ജോലിക്ക് പോകുന്ന സമയത്താണ് കടിയേറ്റത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരൂർക്കാട് ശിവക്ഷേത്രത്തിന് പിറകുവശത്തെ വയലിൽ വെച്ചാണ് കടിയേറ്റത്. മജീദിന് അരിപ്രയിൽ വെച്ചാണ് കടിയേറ്റത്. പേപിടിച്ച കുറുക്കനാണ് ഇതെന്ന് സംശയിക്കുന്നു.
Third Eye News Live
0