വർഗ്ഗീയതയ്‌ക്കെതിരെ സംസാരിച്ച ഫാദർ ജെയിംസ് പനവേലിന് നേരെ സൈബർ ആക്രമണവും ഭീഷണിയും

വർഗ്ഗീയതയ്‌ക്കെതിരെ സംസാരിച്ച ഫാദർ ജെയിംസ് പനവേലിന് നേരെ സൈബർ ആക്രമണവും ഭീഷണിയും

സ്വന്തം ലേഖകൻ

ചേർത്തല: വർഗ്ഗീയതയ്‌ക്കെതിരെയുള്ള പ്രസംഗത്തിലൂടെ വൈറലായ ഫാദർ ജെയിംസ് പനവേലിന് നേരെ ഭീഷണി. സോഷ്യൽ മീഡിയയിലൂടെയും ഫോണിലൂടെയുമാണ് ഭീഷണികൾ വരുന്നതെന്ന് അദ്ദേഹം പറയുന്നു.

തിരുനാളിനിടെ ‘ഈശോ’ സിനിമയുടെ പേരുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കെതിരെ ഫാദർ ജെയിംസ് നടത്തിയ പ്രസംഗം ഏറെ ചർച്ചയായിരുന്നു. സത്യദീപം അസോസിയേറ്റ് എഡിറ്ററാണ് ഫാദർ ജെയിംസ് പനവേലിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ കുറച്ചുകാലങ്ങളായാണ് ഇത്രമേൽ വർഗ്ഗീയത സോഷ്യൽ മീഡിയകളിൽ കണ്ടുതുടങ്ങിയതെന്ന് ഫാദർ ജെയിംസ് പറയുന്നു. ഇത് എല്ലാ മതങ്ങളിലും കടന്നുകയറുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈറലായ പ്രസംഗത്തിന് പിന്നാലെ കനത്ത സൈബർ ആക്രമണമാണ് നേരിട്ടതെന്ന് ഫാദർ ജെയിംസ് പറയുന്നു. പ്രതികരിക്കുക എന്നുള്ളത് നല്ലതാണെന്നും എന്നാൽ അത് മാനവികവും ക്രിസ്തീയവുമാകണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

ഫെയ്‌സ്ബുക്കിലും മറ്റും ക്രിസ്തീയ സംരക്ഷണത്തിന്റേതെന്ന പേരിൽ വരുന്ന പല കമന്റുകളുടെയും സ്വഭാവത്തിലും ശൈലിയിലും ക്രിസ്തീയതയുടെയും മാനവികതയുടെയും യാതൊരംശവുമില്ലെന്നും ഫാദർ ജെയിംസ് വിമർശിച്ചു. ഇത്തരം കമന്റുകളെ കഴിഞ്ഞ ദിവസങ്ങളിൽ തനിക്കും നേരിടേണ്ടി വന്നതായി അദ്ദേഹം പറയുന്നു.

നിരന്തരമായി ഇത്തരം ഫോൺകോളുകളും വരുന്നതായി ഫാദർ പറയുന്നു. അത്രമാത്രം അസഹിഷ്ണുതയാണ് ഉണ്ടാകുന്നത്. ഒരു പേരിലോ, പോസ്റ്ററിലോ, സിനിമയിലോ കൈമോശം വരേണ്ടതാണോ വിശ്വാസമെന്ന് ഫാദർ ജെയിംസ് ചോദിക്കുന്നു.

വിശ്വാസമെന്നാൽ വികാരമല്ലെന്നും ഒരു നിലപാടാണെന്നും അദ്ദേഹം പറയുന്നു. പറഞ്ഞ കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ളതിനാൽ ഭയമില്ലെന്നും മാറ്റിപ്പറയാനാഗ്രഹിക്കുന്നില്ലെന്നും ഫാദർ ജെയിംസ് പനവേലിൽ വ്യക്തമാക്കി.