video
play-sharp-fill

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്സവബത്ത; ജില്ലയില്‍ നല്‍കിയത്  3.87 കോടി രൂപ

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്സവബത്ത; ജില്ലയില്‍ നല്‍കിയത് 3.87 കോടി രൂപ

Spread the love

സ്വന്തം ലേഖകൻ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്ക് ഓണത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക ഉത്സവബത്ത കോട്ടയം ജില്ലയില്‍ 38785 കുടുംബങ്ങള്‍ക്ക് നല്‍കി. ആകെ 38785000 രൂപയാണ് വിതരണം ചെയ്തത്.

2020-21 സാമ്പത്തിക വർഷം 75 ദിവസത്തിൽ കുറയാതെ തൊഴിലെടുത്തവര്‍ക്ക് ആയിരം രൂപ വീതം ബ്ലോക്ക്‌ ഡെവലപ്മെന്‍റ് ഓഫീസർമാർ മുഖേന ട്രഷറിയിൽനിന്ന് നേരിട്ട് അക്കൗണ്ടിലേക്കാണ് നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റവും കൂടുതൽ കുടുംബങ്ങൾക്ക് ആനുകൂല്യം ലഭിച്ചത് വൈക്കം ബ്ലോക്കിലാണ്.7688 കുടുംങ്ങളാണ് ഇവിടെ പ്രത്യേക ഉത്സവബത്തയ്ക്ക് അര്‍ഹരായത്.