Spread the love

കോട്ടയം: അയ്മനത്ത് ജല ഗതാഗതത്തിന് വളരെ പ്രാധാന്യമുള്ള ടൂറിസം ആയിട്ടുകൂടി വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല.

video
play-sharp-fill

ജലഗതാഗതത്തിന് തടസമുള്ള വസ്തുക്കൾ നീക്കം ചെയ്യുന്ന കാര്യത്തിൽ ബന്ധപ്പെട്ടവർ ശ്രദ്ധിക്കുന്നില്ല.

പല സ്ഥലത്തും നീരൊഴുക്കുകളും പല തോടുകളും അടഞ്ഞു പോയിരിക്കുകയാണ്. പോള കയറിയത് മൂലം പുല്ലുകൾ കിളിര്‍ക്കയും, എക്കലുകൾ അടിഞ്ഞു ആറിന്റെ ആഴം കുറയുകയും ചെയ്യുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അയ്മനം ഗ്രാമപഞ്ചായത്തിനെ സമ്പൽസമൃദ്ധിയിലേക്ക് നയിക്കുന്ന നീരൊഴുക്കുകളും അതുവഴിയുള്ള ടൂറിസം കാലാകാലങ്ങളായി നടപ്പാക്കാതെ നശിച്ചുകൊണ്ടിരിക്കുന്നു.

നീരൊഴുക്കിന് തടസ്സമായി ഐക്കരച്ചിറ പാലത്തിൻ്റെ കാലിൽ കുടുങ്ങിയ പോള നാട്ടുകാർ ചേർന്ന് നീക്കം ചെയ്തു.ഇതു പോലെ പലയിടത്തും മാലിന്യം തങ്ങി നിൽക്കുകയാണ്.