Spread the love

തോട്ടയ്ക്കാട്: ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രം മേൽശാന്തിയായി ബ്രഹ്മശ്രീ പാമ്പാടി സുനിൽ ശാന്തി ചുമതയേറ്റു. ജൂൺ 12 നു രാവിലെ മുൻ മേൽശാന്തി ബ്രഹ്മശ്രീ ഹരി ശർമ്മ ചുമതല കൈമാറി.

video
play-sharp-fill

ഹരി ശർമ്മ ദേവസ്വം ബോർഡിൽ നിന്നും വിരമിച്ചതിനെ തുടർന്നാണ് സുനിൽ ശാന്തി മേൽശാന്തിയാകുന്നത്. പെരിങ്ങല്ലൂർ മഹാദേവ ക്ഷേത്രം മേൽശാന്തി ആയിരുന്നു.തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ജില്ലയിലെ പ്രമുഖ ക്ഷേത്രമാണ് തോട്ടയ്ക്കാട് ശങ്കരനാരായണ സ്വാമി ക്ഷേത്രം.

പ്രസാദ് നമ്പൂതിരി തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ മേല്‍ശാന്തി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ മേല്‍ശാന്തിയായി പ്രസാദ് നമ്പൂതിരിയെ നിയമിച്ചു. തിരുവിതാംകൂറിലെ പ്രസിദ്ധമായ ക്ഷേത്രം ആണ് തിരുനക്കര മഹാദേവ ക്ഷേത്രം.

ചങ്ങനാശ്ശേരി പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, അയ്മനം നരസിംഹ സ്വാമി ക്ഷേത്രം, പാണ്ഡവം ധർമ്മ ശാസ്താ ക്ഷേത്രം, പാക്കിൽ ധർമ്മ ശാസ്താ ക്ഷേത്രം, പരിപ്പ് മഹാദേവ ക്ഷേത്രം, ഒളശ്ശ പൂവൻ കുളങ്ങര ക്ഷേത്രം എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ചങ്ങനാശ്ശേരി കാരയ്ക്കാട്ട് ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെയും, സരസ്വതി അന്തർജനത്തിൻ്റെയും മകനാണ്. പ്രസീദയാണ് ഭാര്യ. പ്രണവ് നമ്പൂതിരി, പ്രണീവ് നമ്പൂതിരി എന്നിവർ മക്കളാണ്.