തൊടുപുഴ നഗരത്തിൽ ഭീതി വിതച്ച് ലഹരിമാഫിയയും സാമൂഹിക വിരുദ്ധരും; സ്ത്രീകളും കുട്ടികളും വിദ്യാർത്ഥികളും വഴി നടക്കാൻ ഭയപ്പെടുന്നു;ഓൺലൈൻ ലഹരി വ്യാപാരം തകൃതി

Spread the love

തൊടുപുഴ: നഗരത്തിൽ ഭീതി വിതച്ച് ലഹരിമാഫിയയുടെയും സാമൂഹിക വിരുദ്ധരുടെയും അഴിഞ്ഞാട്ടം. ഗാന്ധി സ്‌ക്വയറിൽ മുനിസിപ്പൽ മൈതാനിയുടെ പിൻഭാഗം കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവർത്തനം.

video
play-sharp-fill

നേരത്തെ പലരെയും കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുമായി പൊലീസും എക്‌സൈസും പിടികൂടിയിട്ടുണ്ടെങ്കിലും സംഘത്തിന്റെ പ്രവർത്തനനം വീണ്ടും ഊർജ്ജിതമാണ്.

മുമ്പ് ഇരുട്ടിന്റെ മറവിലായിരുന്നു മദ്യപാനവും മറ്റു സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും നടന്നിരുന്നതെങ്കിൽ ഇപ്പോൾ പട്ടാപ്പകലും ഇക്കൂട്ടർ ഇവിടെ തമ്പടിച്ചിരിക്കുയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദ്യക്കുപ്പികൾ പരിസരത്ത് ഉപേക്ഷിക്കുന്നതു വ്യാപാരികൾക്ക് ഉൾപ്പെടെ ദുരിതമായി മാറുകയാണ്. പട്ടാപ്പകൽ മുനിസിപ്പൽ മൈതാനിക്ക് സമീപം ലഹരിമാഫിയാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്നതും അസഭ്യ വർഷം നടത്തുന്നതും പതിവ് സംഭവമായിരുന്നു.

ഇതു മൂലം സ്ത്രീകളും കുട്ടികളും വിദ്യാർത്ഥികളും വഴി നടക്കാൻ ഭയപ്പെടുന്നു. ചോദ്യം ചെയ്യുന്നവരെ സംഘടിച്ച് ഇക്കൂട്ടർ ഭീഷണിപ്പെടുത്തകയും ചെയ്യുന്നു.

വിഷു ദിനത്തിൽ ഇവർ നഗരത്തിൽ അതിക്രമം നടത്തിയിരുന്നു. റിവർവ്യൂ റോഡ്, മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരം, ടൗൺ ഹാൾ കുളിക്കടവ് തുടങ്ങിയ സ്ഥലങ്ങളിലും ലഹരിമാഫിയയുടെ പ്രവർത്തനം സജീവമാണ്.

തൊടുപുഴ പി.ഡബ്ല്യു.ഡി ഓഫീസിന് സമീപത്തെ ഫുട്പാത്തിൽ മദ്യക്കുപ്പികൾ വലിച്ചെറിയുന്നതും സമീപനാളിൽ പതി വായിരിക്കുകയാണ്.

നിരവധിപ്പേർ സഞ്ചരിക്കുന്ന പാതയിൽ മദ്യക്കുപ്പികൾ വലിച്ചെറിയുന്നത് അപകടത്തിനു കാരണമാകുന്നുണ്ട്. വാഹനങ്ങൾ കയറി പൊട്ടി കുപ്പികളുടെ ചില്ലുകൾ കാലിലും വാഹനങ്ങളുടെ ടയറിലും തുളച്ചുകയറാനുള്ള സാദ്ധ്യതയും കൂടുതലാണ്.

പ്രദേശത്ത് സി.സി ടി.വി കാമറ സ്ഥാപിച്ച് ഇത്തരക്കാരെ കണ്ടെത്തുകയും ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

ഒരു തവണ പിടികൂടിയാൽ ജാമ്യത്തിലിറങ്ങി വീണ്ടും ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ ആവർത്തിക്കുകയാണ് സംഘം ചെയ്യുന്നത്.

ഓൺലൈൻ വഴി എം.ഡി.എം.എ ഉൾപ്പെടെയുള്ള ലഹരി മരുന്ന് വ്യാപാരവും തകൃതിയാണ്. പ്രത്യേക ഡ്രസും കോഡ് ഭാഷയുമാണ് ലഹരിവസ്തുക്കളുടെ വിൽപനയ്ക്കും കൈമാറ്റത്തിനുമായി ഇവർ ഉപയോഗിക്കുന്നത്.