കോട്ടയം ജില്ലയിൽ നാളെ (12-03-2023) ഈരാറ്റുപേട്ട, ചങ്ങനാശ്ശേരി, കടുത്തുരുത്തി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (12-03-2023) ഈരാറ്റുപേട്ട, ചങ്ങനാശ്ശേരി, കടുത്തുരുത്തി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിൽ നാളെ (12-03-2023) ഈരാറ്റുപേട്ട, ചങ്ങനാശ്ശേരി, കടുത്തുരുത്തി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1.ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ kfon വർക്ക്‌ ഉള്ളതിനാൽ സെൻട്രൽ ജംഗ്ഷൻ, അരുവിത്തുറ പള്ളി, കോളേജ് റോഡ്, ബ്ലോക്ക്‌ റോഡ് എന്നീ ഭാഗങ്ങളിൽ 9 മുതൽ 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ആനന്ദപുരം അമ്പലം , ലക്ഷമിപുരം പാലസ്, വേട്ടടി അമ്പലം , വേട്ടടി സ്കൂൾ , വേട്ടടി ടവർ, പോത്തോട്, മുതൽ വാച്ചിറ , ഹെഡ് പോസ്റ്റ് ഓഫീസ് , അഭിനയ , പോപ്പുലർ , ധന്യ , കൊശമറ്റം, വിജയാനന്ദ , ശാസ്തവട്ടം , NSS മെഡിക്കൽ മിഷൻ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 8:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും.

3. കടുത്തുരുത്തി സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കടുത്തുരുത്തി ടൗൺ, ആയാംകുടി എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 8:30 മുതൽ 10 വരെ വൈദ്യുതി മുടങ്ങും

4. നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മണിപ്പുഴ, മേൽപ്പാലം, കണ്ണൻകര എന്നീ ഭാഗങ്ങളിൻ രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും

5. കല്ലറ സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കല്ലറ ടൗൺ, പുത്തൻപള്ളി, വെച്ചൂർ എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 8:30 മുതൽ 10 വരെ വൈദ്യുതി മുടങ്ങും

6. പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ചിങ്ങവനം കവല, മാർക്കറ്റ്, BSNL , കടവ് ഭാഗത്ത് രാവിലെ 9.30 മുതൽ 2 മണി വരെ ഭാഗികമായി വൈദ്യുതി മുടക്ക മുണ്ടാകുന്നതായിരിക്കും