video
play-sharp-fill

മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന്റെ വൈരാഗ്യം;  തലയ്ക്കുള്ളില്‍ രക്തം കട്ടപിടിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; തൊടുപുഴയിൽ ലോഡ്ജില്‍ വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; അയല്‍വാസി അറസ്റ്റില്‍

Spread the love

സ്വന്തം ലേഖിക

തൊടുപുഴ: മുട്ടത്തെ ലോഡ്ജില്‍ വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് നിഗമനം.

ഈ മാസം 24നാണ് മുട്ടത്തെ ലോഡ്ജില്‍ മാര്‍ത്താണ്ഡം സ്വദേശിയായ യേശുദാസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലാണ് കൊലപാതകമാണ് എന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത്.

തലയ്ക്കുള്ളില്‍ രക്തം കട്ടപിടിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ ചുവടുപിടിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് അയല്‍വാസിയാണ് കൊലപാതകത്തിന് പിന്നിലെന്ന് തെളിഞ്ഞത്.

അയല്‍വാസിയുടെ മകളെ പീഡിപ്പിക്കാന്‍ യേശുദാസ് ശ്രമിച്ചിരുന്നു. മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി.