Saturday, April 25, 2026

നിയമസഭാ തിരഞ്ഞെടുപ്പ്; പിജെ ജോസഫ്  തൊടുപുഴയില്‍ മത്സരിച്ചേക്കില്ല; മകന്‍ അപ്പു ജോണ്‍ ജോസഫ് മത്സരിക്കാന്‍ സാധ്യത

Spread the love

തൊടുപുഴ: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും പിജെ ജോസഫ് മാറി നിന്നേക്കുമെന്ന് സൂചന. വ്യക്തിപരമായ കാരണങ്ങളാല്‍ തൊടുപുഴയില്‍ മത്സരിച്ചേക്കില്ല. മകന്‍ അപ്പു ജോണ്‍ ജോസഫ് മത്സരിക്കാന്‍ സാധ്യത.

video
play-sharp-fill

ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പി ജെ ജോസഫ് മത്സരിക്കും എന്നായിരുന്നു നേരത്തെ പാര്‍ട്ടി കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ പിജെ ജോസഫ് മത്സരരംഗത്ത് നിന്ന് മാറിനിന്നേക്കുമെന്നാണ് സൂചന. അടുത്ത പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.

‘കേരള കോൺഗ്രസിന്റെ ഭാരവാഹിയാണ് ഞാൻ. പാർട്ടി പറഞ്ഞാൽ മത്സരിക്കും’- നിയമസഭയിലേക്ക് മത്സരിക്കുമോയെന്ന ചോദ്യത്തിന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന കോർഡിനേറ്ററും പാർട്ടി ചെയർമാൻ പി.ജെ. ജോസഫിന്റെ മകനുമായ അപു ജോൺ ജോസഫിന്റെ അടുത്തിടെ നൽകിയ മറുപടിയാണിത്. ‘തൊടുപുഴയിൽ പി.ജെ. തന്നെയല്ലേ?’ എന്ന ചോദ്യത്തിന് അപുവിന്റെ പ്രതികരണം ഇതായിരുന്നു-‘അദ്ദേഹം മാറിനിൽക്കുകയാണെങ്കിൽ വേറെയാരെങ്കിലും വരും എന്നു കണക്കൂകൂട്ടിയാൽ മതി’.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോഴിതാ പി.ജെ. അനരോഗ്യം മൂലം തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് മാറുന്നെന്നും തൊടുപുഴയിൽ അപ്പു മത്സരിക്കുമെന്നുമുള്ള സൂചനകളാണ് ജോസഫ് വിഭാഗം ക്യാമ്പിൽ നിന്ന് ലഭിക്കുന്നത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം തലമുറ മാറ്റത്തിനൊരുങ്ങുന്നെന്നും അപ്പു ജോണ്‍ ജോസഫ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അരങ്ങേറിയേക്കുമെന്നുമുള്ള അണിയറ സംസാരം സജീവമാണ്.

അതേസമയം, യുഡിഎഫില്‍ സീറ്റ് ചര്‍ച്ചകള്‍ തുടരുകയാണെന്നും, സ്ഥാനാര്‍ത്ഥികളെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും സംസ്ഥാന കോഡിനേറ്റര്‍ അപു ജോണ്‍ ജോസഫ് പറഞ്ഞു. പി ജെ ജോസഫ് തന്നെ മത്സരിക്കണം എന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ ആവശ്യം.