video

00:00

‘ദൃശ്യം-4 നടപ്പാക്കി’:  കൊലപാതകത്തിനുശേഷം ജോമോൻ പലരെയും ഫോണിൽ വിളിച്ചു വിവരം പറഞ്ഞതിന്റെ കോൾ റെക്കോർഡുകൾ ലഭിച്ചു; വോയിസ് ടെസ്റ്റ് നടത്തും; തൊടുപുഴ ബിജു കൊലക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

‘ദൃശ്യം-4 നടപ്പാക്കി’: കൊലപാതകത്തിനുശേഷം ജോമോൻ പലരെയും ഫോണിൽ വിളിച്ചു വിവരം പറഞ്ഞതിന്റെ കോൾ റെക്കോർഡുകൾ ലഭിച്ചു; വോയിസ് ടെസ്റ്റ് നടത്തും; തൊടുപുഴ ബിജു കൊലക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Spread the love

തൊടുപുഴ: തൊടുപുഴയിലെ ബിജുവിന്‍റെ കൊലാപതകത്തിൽ നിര്‍ണായക തെളിവായി ഒന്നാം പ്രതി ജോമോന്‍റെ കോള്‍ റെക്കോഡ്. ജോമോന്‍റെ ഫോണ്‍ പരിശോധിച്ചതിൽ നിന്നാണ് പൊലീസിന് നിര്‍ണായക തെളിവായി കോള്‍ റെക്കോര്‍ഡ് ലഭിച്ചത്.

കൊലപാതകത്തിനുശേഷം ജോമോൻ പലരെയും ഫോണിൽ വിളിച്ച് വിവരം പറഞ്ഞതിന്‍റെ കോള്‍ റെക്കോഡുകളാണ് ലഭിച്ചത്. ‘ദൃശ്യം -4’ നടപ്പാക്കിയെന്നാണ് ജോമോൻ വിളിച്ച് പറഞ്ഞത്.

ജോമോന്‍റെ ഫോണിൽ നിന്നാണ് കോൾ റെക്കോർഡ് കിട്ടിയത്. അതേസമയം, ശബ്ദത്തിന്‍റെ ആധികാരികത പരിശോധിക്കാൻ പൊലീസ് വോയ്സ് ടെസ്റ്റ് നടത്തും.
ജോമോൻ വിളിച്ച ആളുകളുടെയും മൊഴിയെടുക്കും. ജോമോൻ ഉൾപ്പെടെയുളള പ്രതികൾക്കായി പൊലീസ് വീണ്ടും കസ്റ്റഡി അപേക്ഷ നൽകി.കസ്റ്റഡി അപേക്ഷ ഇന്ന് തൊടുപുഴ കോടതി പരിഗണിക്കും. ജോമോന്‍റെ ഭാര്യയുടെ അറസ്റ്റും ഉടനുണ്ടാകുമെന്ന് സൂചന. തട്ടിക്കൊണ്ടുപോകൽ  ഇവർക്കറിയാമായിരുന്നുവെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.