ഊട് വഴികളിലൂടെ മദ്യം ആദിവാസി ഊരുകളിലേക്ക്; മദ്യ നിരോധിത മേഖലയായ  അട്ടപ്പാടിയിൽ ഈ വർഷം പിടികൂടിയത് 39,500 ലിറ്റർ വാഷ്

ഊട് വഴികളിലൂടെ മദ്യം ആദിവാസി ഊരുകളിലേക്ക്; മദ്യ നിരോധിത മേഖലയായ അട്ടപ്പാടിയിൽ ഈ വർഷം പിടികൂടിയത് 39,500 ലിറ്റർ വാഷ്

Spread the love

സ്വന്തം ലേഖകൻ

പാലക്കാട്: മദ്യ നിരോധിത മേഖലയായ അട്ടപ്പാടിയിലെ ആദിവാസി ഊരുകളിൽ സുലഭമായി മദ്യം എത്തുന്നു. മദ്യം ഊരുകളിൽ എത്തിക്കാൻ പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്നാണ് സാമൂഹ്യ പ്രവർത്തകർ പറയുന്നത്.

39,500 ലിറ്റർ വാഷാണ് ഈ വർഷം എക്‌സൈസ്‌ വകുപ്പ് പിടിച്ചെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമ്പൂർണ മദ്യനിരോധനം ഉള്ള പ്രദേശത്താണ് ഈ വിധം മദ്യം ഒഴുകുന്നത്. ഊരുകളിൽ അനധികൃതമായി മദ്യം എത്തിക്കാൻ നിരവധി സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

ആനക്കട്ടി അതിർത്തിക്കപ്പുറത്ത് തമിഴ്‌നാട്ടിലെത്തി ബിവറേജിൽ നിന്നും, ബാറിൽ നിന്നും മദ്യം കഴിക്കുന്നവരും അനവധിയാണ്.

ചാരായം വാറ്റും, പുകയില ഉൽപന്നങ്ങളുടെ ഉപയോഗവും വ്യാപകമാണ്. 215 ലിറ്റർ ഇന്ത്യൻ നിർമ്മിത മദ്യവും, 60 ലിറ്റർ ചാരയവും പിടികൂടി. 165 കഞ്ചാവ് ചെടികൾ ഈ വർഷം നശിപ്പിച്ചു.

അതിർത്തിയിൽ എക്‌സൈസ്‌ ചെക്ക്പോസ്‌റ്റ് ഉണ്ടെങ്കിലും ഊട് വഴികളിലൂടെയാണ് മദ്യം ഊരുകളിൽ എത്തിക്കുന്നത്. അട്ടപാടിയിലെ ജനമൈത്രി എക്‌സൈസ്‌ സ്‌റ്റേഷൻ വഴി ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുനതായി എക്‌സൈസ്‌ ഉദ്യോഗസ്‌ഥർ പറയുന്നു.