
തിരുവാർപ്പ് സെൻ്റ് മേരീസ് ചാപ്പലിൽ വൻ മോഷണം: അൻപതിനായിരം രൂപയുടെ വസ്തുക്കൾ നഷ്ടപ്പെട്ടു: ഇന്നു പുലർച്ചെയാണ് മോഷണ വിവരം അറിയുന്നത്.
തിരുവാർപ്പ്: കിളിരൂർ സെൻ്റ് ഫ്രാൻസിസ് ഡി സാലസ് പള്ളിയുടെ തിരുവാർപ്പിലുള്ള സെൻ്റ് മേരീസ് ചാപ്പലിൽ മോഷണം.
കാസ, പീലാസ, നിലവിളക്ക് തുടങ്ങിയവ മോഷണം പോയി. പ്രഭാതമണി അടിക്കാൻ ട്രസ്റ്റി ഇന്നു രാവിലെ 6 ന് ചാപ്പലിൽ എത്തിയപ്പോഴാണു മോഷണം നടന്നതായി അറിഞ്ഞത്.
അൾത്താരയിലെ വസ്തുക്കൾ നശിപ്പിക്കുകയും
ജനാലകൾക്കും കതകിനും കേടുപാടുകൾ വരുത്തുകയും ചെയ്തിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അൻപതിനായിരം രൂപയുടെ വസ്തുക്കൾ നഷ്ടപ്പെട്ടതായി ഇടവക വികാരി ഫാ.തോമസ് ചേക്കോന്തയിൽ, കൈക്കാരന്മാരായ ജിജോ ചന്ദ്രവിരുത്തിൽ, സാലിച്ചൻ തുമ്പേക്കളം, കൊച്ചുമോൻ പന്തിരുപറചിറ എന്നിവർ അറിയിച്ചു.
കുമരകം സ്റ്റേഷനിൽ പരാതിപ്പെട്ടതിനെ തുടർന്നു പൊലീസ് സംഭവസ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. ഉച്ചയോടെ ഫോറൻസിക് വിഭാഗം വിദഗ്ധരും സ്ഥലത്ത് എത്തും
Third Eye News Live
0