ഇ പി ജയരാജനോട് സിപിഐഎം നീതി കാണിച്ചില്ല: ‘പാർട്ടി പിന്തുണ നൽകിയില്ല, കാലങ്ങളായി ഒതുക്കാൻ ശ്രമിക്കുന്നു’; തിരുവഞ്ചൂർ രാധാകൃഷ്ണന്‍
തിരുവനന്തപുരം: സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജനെ കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയ നടപടിയില്‍ പ്രതികരിച്ച് മുതിർന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്‍.
‘കുറേ കാലമായി അദ്ദേഹത്തെ പാർട്ടി ഒതുക്കുകയാണ്. എന്നാല്‍ അത് എന്നെക്കുറിച്ചല്ല എന്ന ഒരു മട്ടില്‍ കണ്ണടച്ച് നടക്കുകയായിരുന്നു ഇ പി. ഓരോ സന്ദര്‍ഭത്തിലും നല്‍കേണ്ട പിന്തുണ പാര്‍ട്ടി അദ്ദേഹത്തിന് നല്‍കിയിട്ടില്ല. അദ്ദേഹത്തിന് കിട്ടുമെന്ന് പ്രതീക്ഷിച്ച പിന്തുണ എല്‍ഡിഎഫില്‍ നിന്നും കിട്ടിയിട്ടില്ല. ഇപ്പോള്‍ അതിന്റെ സ്വാഭാവിക പരിണാമമായ പുറത്താകുക എന്നതിലേക്ക് വന്നു. ഇ പി ജയരാജനെ പോലുള്ള ഒരാളോട് അങ്ങനെ ചെയ്യാമോയെന്ന ചോദ്യം സമൂഹത്തിന്റെ ഭാഗത്തില്‍ നിന്നുമുണ്ട്. ആ ചോദ്യം ചോദ്യമായി നില്‍ക്കുമെന്ന് എനിക്ക് അറിയാം,’ അദ്ദേഹം പറഞ്ഞു.
ഇ പി ജയരാജന്‍ ബിജെപി നേതാവ് ജാവദേക്കറെ പോയി കണ്ടത് അദ്ദേഹത്തിന്റെ മാത്രം തീരുമാനത്തിലാകില്ലെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കുമറിയാം. തിരഞ്ഞെടുപ്പ് ഫലം വന്ന് ഇത്രയും കാലം കഴിഞ്ഞിട്ടാണ് ഇ പി ജയരാജനെ പൂര്‍വകാല പ്രാബല്യത്തോടെ പുറത്താക്കാന്‍ തീരുമാനമെടുത്തതെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group