ശ്രദ്ധേയമായി നിയമസഭ പുസ്തകോത്സവം; പുസ്തകോത്സവത്തിൽ സന്ദര്‍ശകരുടെ തിരക്ക്,വ്യത്യസ്തമായ പ്രമേയവും ഉള്ളടക്കവും, നിയമസഭ പുസ്തകോത്സവത്തില്‍ ഇന്ന് പ്രിയ എഴുത്തുകാരെത്തും.
സ്വന്തം ലേഖിക
തിരുവനന്തപുരം : സന്ദര്‍ശകരുടെ എണ്ണംകൊണ്ടുമാത്രമല്ല പ്രമേയവും ഉള്ളടക്കവുംകൊണ്ടുകൂടി ശ്രദ്ധേയമായി നിയമസഭ പുസ്തകോത്സവം. ചര്‍ച്ചകളും സംവാദങ്ങളുമായി കലാ-സാംസ്‌കാരിക-രാഷ്ട്രീയ-സാഹിത്യരംഗത്തെ പ്രമുഖരുടെ സാന്നിധ്യം മേളയെ ജനകീയമാക്കുകയാണ്. കേരളത്തിന്റെ സാമൂഹികമാറ്റങ്ങളുടെ അടയാളം കൂടിയായി മാറുകയാണ് നിയമസഭ പുസ്തകോത്സവം.
240 പുസ്തകപ്രകാശനങ്ങളാണ് മേളയില്‍ നടക്കുന്നത്. 30 പുസ്തകചര്‍ച്ചകള്‍, മന്ത്രിമാരും സാഹിത്യ സാമൂഹിക സാംസ്കാരിക നായകന്മാരുമുള്‍പ്പെടെ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ചകള്‍, ദേശീയ അന്തര്‍ദേശീയ വ്യക്തിത്വങ്ങളെ സഹകരിപ്പിച്ചുകൊണ്ടുള്ള ‘മീറ്റ് ദി ഓതര്‍’ എന്നിവ പുസ്തകോത്സവത്തിന് അക്ഷരഗാംഭീര്യമേവുകയാണ്. നിയമസഭാ പുസ്തകോത്സവ വേദിയില്‍ യാത്രാനുഭവങ്ങള്‍ പങ്കുവെച്ച് മലയാളത്തിന്റെ പ്രിയസഞ്ചാരികളെത്തിയതാണ് അഞ്ചാം ദിവസത്തെ ശ്രദ്ധേയമാക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുസ്തകോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വഴിത്താരകളിലെ യാത്രാനുഭവങ്ങള്‍ എന്ന പാനല്‍ ചര്‍ച്ചയില്‍ അജയൻ പനയറ, വി. മുസഫര്‍ അഹമ്മദ്, കെ.എ. ബീന, ഡോ. മിത്ര സതീഷ് എന്നിവര്‍ യാത്രകളെക്കുറിച്ചും സഞ്ചാരസാഹിത്യത്തെക്കുറിച്ചും സംവദിച്ചു. എം.കെ. രാമചന്ദ്രൻ മോഡറേറ്ററായി. എം. മുകുന്ദൻ, പ്രഭാവര്‍മ, സുഭാഷ് ചന്ദ്രൻ, ടി.ഡി. രാമകൃഷ്ണൻ, സി.വി. ബാലകൃഷ്ണൻ, ഡോ. വൈശാഖൻ തമ്ബി, കെ.പി. രാമനുണ്ണി തുടങ്ങി വായനക്കാരുടെ പ്രിയ എഴുത്തുകാര്‍ തിങ്കളാഴ്ച നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവവേദിയിലെത്തും.