
തിരുവനന്തപുരം തോന്നയ്ക്കലിൽ പേ വിഷബാധയേറ്റ് പശു ചത്തു; തെരുവുനായ ശല്യം രൂക്ഷമായ പ്രദേശത്ത് ഈ മാസം ഇത് രണ്ടാമത്തെ സംഭവം; പ്രതിഷേധവുമായ നാട്ടുകാർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മംഗലപുരം തോന്നയ്ക്കലിൽ പേവിഷബാധയേറ്റ് പശു ചത്തു. തോന്നക്കൽ കുളങ്ങര വീട്ടിൽ ജയകുമാരൻ നായരുടെ രണ്ടാമത്തെ പശുവാണ് പേ വിഷബാധയേറ്റ് ചാവുന്നത്.
ഈ കഴിഞ്ഞ 16ന് പേ വിഷബാധയേറ്റ് ജയകുമാരൻ നായരുടെ 8 മാസം ഗർഭിണിയായ പശു ചത്തിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ പശുവും പേ വിഷബാധയേറ്റ് ചത്തത്. പ്രസവിച്ച് 8 ദിവസമായ പശുവാണ് ഇപ്പോൾ ചത്തത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പശു ചത്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ രണ്ട് ദിവമായി പശു പേയുടെ ലക്ഷണങ്ങൾ കാണിച്ച് തുടങ്ങിയിരുന്നു.പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണ്. കഴിഞ്ഞ വർഷത്തെ മംഗലപുരം ഗ്രാമ പഞ്ചായത്തിലെ മികച്ച കർഷകനുള്ള അവാർഡ് കിട്ടിയ കർഷകനാണ് ഒരാഴ്ചയ്ക്കുള്ളിൽ രണ്ട് പശുക്കളെ നഷ്ടമായത്.
Third Eye News Live
0