
തിരുവനന്തപുരം: തിരുവനന്തപുരത്ത് ദരിദ്ര കുടുംബത്തിൻ്റെ മരക്കമ്പുകളും ടാർപോളിൻ ഷീറ്റും കൊണ്ട് നിർമിച്ച വീട് കത്തിനശിച്ചു. ബുധനാഴ്ച പുലർച്ചയോടെയാണ് സംഭവം.
വിതുര പഞ്ചായത്തിലെ മണലി നെട്ടയം ഉന്നതിയിലെ സുമംഗലയുടെ വീടാണ് കത്തിച്ചത്. സുമംഗലയും പിതാവ് കൃഷ്ണൻകാണിയുമാണ് ഇവിടെ താമസിച്ചിരുന്നത്. സംഭവസമയത്ത് അച്ഛനും മകളും ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി പോയിരുന്നു.
കാട്ടുകമ്പും ഈറ്റയിലയും ടാർപ്പോളിനും കൊണ്ട് നിർമ്മിച്ച വീടായിരുന്നു ഇത്. തീ പടർന്നത് കണ്ട് നാട്ടുകാർ എത്തിയെങ്കിലും വീട് പൂർണമായും കത്തിയിരുന്നു. വീടിനകത്ത് സൂക്ഷിച്ചിരുന്ന ഔദ്യോഗിക രേഖകളും പാത്രങ്ങളുമടക്കം സർവതും കത്തിനശിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വർഷങ്ങളായി സുമംഗലക്കൊപ്പം താമസിച്ചിരുന്ന മലയടി സ്വദേശി നാല് മാസം മുൻപ് പിണങ്ങിപ്പോയതായി സുമംഗല പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. കുറച്ച് ദിവസം മുൻപ് സുമംഗലയെ ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ആരോപണമുണ്ട്. ഇയാളെ പ്രതിയാക്കി സുമംഗല പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.







