
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നഗരസഭയിലെ നികുതി തട്ടിപ്പ് പുറത്തുകൊണ്ടുവരാന്‍ മുന്നില്‍നിന്ന ഉദ്യോഗസ്ഥരെ കുറ്റക്കാരാക്കി നഗരസഭ നിയോഗിച്ച ആഭ്യന്തര അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട്.
നേമം സോണലിലെ റവന്യൂ ഇന്‍സ്‌പെക്‌ടറായ സുധീര്‍കുമാര്‍, ശ്രീകാര്യം സോണലിലെ റവന്യൂ ഇന്‍സ്‌പെക്‌ടറായ സുനില്‍കുമാര്‍,ആറ്റിപ്ര സോണലിലെ കാഷ്യറായ അഖില ചന്ദ്രന്‍ എന്നിവരെ കുറ്റക്കാരാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തട്ടിപ്പ് പുറത്തുകൊണ്ടുവരാന്‍ മുന്നില്‍ നിന്ന സുനില്‍കുമാറാണ് പിരിക്കുന്ന നികുതിപ്പണം അക്കൗണ്ടിലെത്തുന്നില്ലെന്ന് ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് ലോക്കല്‍ഫണ്ട് ഓഡിറ്റ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്.
നേമം സോണലില്‍ സൂപ്രണ്ടായിരുന്ന ശാന്തി നടത്തിയ തട്ടിപ്പിനെതിരെ നഗരസഭാ സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം സുധീര്‍കുമാറാണ് പൊലീസില്‍ മൊഴി നല്‍കിയത്. മറ്റ് പല ഉദ്യോഗസ്ഥരും ശാന്തിക്കെതിരെ മൊഴി നല്‍കാന്‍ മടിച്ചുനിന്നപ്പോഴാണ് സുധീര്‍ ഇതിന് തയ്യാറായത്.
നേരത്തെ നടന്ന പൊലീസ് അന്വേഷണത്തിലൊന്നും ഇവര്‍ പ്രതിയായിരുന്നില്ല. എന്നാല്‍ മൊഴി പോലും രേഖപ്പെടുത്താതെ നഗരസഭയുടെ ആഭ്യന്തര അന്വേഷണ കമ്മിഷന്‍ ഉദ്യോഗസ്ഥരെ കുറ്റക്കാരാക്കുകയായിരുന്നു. വാദികളെ പ്രതികളാക്കി യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് നഗരസഭയുടേതെന്നാണ് ആക്ഷേപം.









