
സ്വന്തം ലേഖകൻ
കാക്കനാട്: സീരിയല്‍ അണിയറ പ്രവര്‍ത്തകര്‍ താമസിക്കുന്ന മുറിയില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയെന്ന് പറഞ്ഞ് പണം ആവശ്യപ്പെട്ടെന്ന പരാതിയില്‍ പൊലീസുകാർക്ക് സസ്‌പെന്‍ഷൻ.
തൃക്കാക്കര പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അനൂപ്, ലിന്റോ എന്നിവരെയാണ് സിറ്റി പൊലീസ് കമ്മീഷ്ണര്‍ സസ്‌പെന്‍ഡ് ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസുകാര്‍ക്ക് വീഴ്ച പറ്റിയതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ അസിസ്റ്റന്റ് പൊലീസ് കമ്മീഷ്ണര്‍ ഫ്രാന്‍സിസ് ഷെല്‍ബിയെ ചുമതലപ്പെടുത്തി.
പാനലില്‍ അലോക് വര്‍മ്മയും കലക്ട്രറേറ്റിനു സമീപം അത്താണിയില്‍ വാടകയ്ക്കു താമസിക്കുന്ന യുവാക്കളാണ് പൊലീസുകാര്‍ക്കെതിരെ പരാതി നല്‍കിയത്. ഇവരുടെ മുറിയില്‍ നിന്ന് കഞ്ചാവ് കിട്ടിയെന്നും കേസ് ഒതുക്കി തീര്‍ക്കാന്‍ പണം നല്‍കണമെന്ന് പൊലീസ് ആവശ്യപ്പെട്ടെന്നുമാണ് പരാതി.
ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മീഷ്ണര്‍ പി വി ബേബി സ്ഥലത്തെത്തി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കി.
രാവിലെ യുവാക്കളില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയെന്ന് പറഞ്ഞിട്ടും ഇവരെ പിടികൂടിയിരുന്നില്ല. ഉച്ചയ്ക്ക് വരാമെന്നും പണം സംഘടിപ്പിച്ചു വയ്ക്കണമെന്നും പൊലീസുകാര്‍ നിര്‍ദേശം നല്‍കിയെന്ന് യുവാക്കള്‍ പറഞ്ഞു.
ഈ വിവരം നഗരസഭാ കൗണ്‍സിലറും സീരിയല്‍ നടനുമായ പി സി മനൂപ് ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. വിവരത്തിന്റെ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പൊലീസ് കമ്മീഷ്ണര്‍ അവിടെയെത്തി.









