play-sharp-fill
തിരുവല്ല  എം.സി.റോഡില്‍ ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് അപകടം; ബൈക്ക് യാത്രികനായ ചങ്ങനാശേരി സ്വദേശി അത്ഭുതകരമായി രക്ഷപ്പെട്ടു.

തിരുവല്ല എം.സി.റോഡില്‍ ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് അപകടം; ബൈക്ക് യാത്രികനായ ചങ്ങനാശേരി സ്വദേശി അത്ഭുതകരമായി രക്ഷപ്പെട്ടു.

സ്വന്തം ലേഖകൻ

തിരുവല്ല: എം.സി.റോഡില്‍ ലോറിക്ക് പിന്നില്‍ ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.


ളായിക്കാട് ഹിന്ദുസ്ഥാന്‍ പെട്രോള്‍ പമ്പിന് സമീപം ഇന്നലെ രാവിലെ ഏഴേമുക്കാലോടെ ആയിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പമ്പിൽ നിന്ന് ഡീസല്‍ അടിച്ചശേഷം റോഡിലേക്കിറങ്ങിയ ലോറിക്ക് പിന്നില്‍ ചങ്ങനാശേരി ഭാഗത്തുനിന്നെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ചങ്ങനാശേരി സ്വദേശിയായ ബൈക്ക് യാത്രികന്‍ വഴിയരികിലേക്ക് തെറിച്ചുവീണു. നിസാര പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബൈക്ക് ലോറിക്കടിയില്‍ കുടുങ്ങി പൂര്‍ണമായും തകര്‍ന്നു.