തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ നവീകരണ പ്രവത്തനങ്ങൾ ആരംഭിച്ചു
സ്വന്തം ലേഖിക
കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
വടക്കേ ഗോപുരത്തിൻ്റെ നവീകരണമാണ് ആരംഭിച്ചിരിക്കുന്നത്. ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. കെ. അനന്തഗോപൻ നവീകരണത്തിൻ്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം ക്ഷേത്രാങ്കണത്തിൽ നിർവ്വഹിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വടക്കും, പടിഞ്ഞാറും, തെക്കും ഗോപുരങ്ങളുടെ നവീകരണം, ബലിക്കൽപ്പുരയുടെ ചോർച്ച മാറ്റുക, മേൽഭാഗത്തെ ധാരുശില്പങ്ങളുടെ സംരംക്ഷണം എന്നിവയാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്.
ക്ഷേത്രം തന്ത്രി താഴ്മൺ കണ്ഠരര് മോഹനരരുടെ നിർദ്ദേശപ്രകാരം അനുജ്ഞാകലശത്തിന് ശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്.
ദേവസ്വം ബോർഡിൻ്റെ മേൽനോട്ടത്തിൽ ഉപദേശകസമിതിയുടെ ഉത്തരവാദിത്വത്തിൽ ഭക്തരുടെ സഹകരണത്തോടെയാണ് നവീകരണം നടപ്പിലാക്കുന്നത്. കുമ്മനം എം എം ബൈജുവിനാണ് നിർമ്മാണ ചുമതല.
ക്ഷേത്രോപദേശകസമിതി പ്രസിഡൻ്റ് ടി സി ഗണേഷ്, ജന.സെക്രട്ടറി അജയ് ടി നായർ, വൈസ് പ്രസിഡൻ്റ് പ്രൊഫ. പ്രദീപ് മന്നക്കുന്നം, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആർ കൃഷ്ണചന്ദ്രൻ, ജോ.സെക്രട്ടറിമാരായ വേണു കൈലാസ്, വിനോദ് കുമാർ അംഗങ്ങളായ മധു ഹോരക്കാട്, അഞ്ജു സതീശ്, വിജി ഗോപാലൻ, ജി വേണുഗോപാൽ, പ്രദീപ് ഉറുമ്പിൽ എന്നിവർ പങ്കെടുത്തു.