Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: ആറ്റിങ്ങല്‍ മുദാക്കല്‍ പൊയ്കമുക്കില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് വാനില്‍ കാറിടിച്ച്‌ രക്ഷിതാക്കള്‍ക്കൊപ്പം സഞ്ചരിച്ച പത്ത് വയസുകാരന്‍ മരിച്ചു.

വാളക്കാട് നിലാവില്‍ അനീഷിന്റെയും സിമിയുടെയും മകന്‍ ആയുഷാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച്ച മൂന്നോടെയാണ് സംഭവം. അനീഷും സിമിയും ആയുഷും വാമനപുരത്ത് പോയി തിരികെ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം.

ഇവര്‍ സഞ്ചരിച്ചിരുന്ന വാഗണര്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ്‌ വാനില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ കുട്ടി റോഡിലേക്ക് തെറിച്ചു വീണെന്ന് നാട്ടുകാര്‍ പറയുന്നു.

കുട്ടിയെ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.