
തിരുനക്കര ബസ് സ്റ്റാൻഡ് കോംപ്ലക്സ് കേസ്; ഹൈക്കോടതി ഇന്ന് പരിഗണിക്കും
കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡ് കോംപ്ലക്സ് കേസ് ഇന്നു ഹൈക്കോടതി പരിഗണിക്കും . തിങ്കളാഴ്ച കേസ് പരിഗണിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും ചൊവ്വാഴ്ചത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
ചൊവ്വാഴ്ച അഭിഭാഷകരുടെ പ്രതിഷേധത്തെത്തുടർന്ന് കേസ് പരിഗണിക്കാൻ കഴിഞ്ഞില്ല. കേസ് പരിഗണിക്കുമ്പോൾ വ്യാപാരികളുടെ ഹർജി സുപ്രീംകോടതി തള്ളിയതും നിലവിലെ സ്ഥിതിയും കോടതിയെ ധരിപ്പിക്കാനാണ് നഗരസഭയുടെ ശ്രമം.
നഗരസഭയിൽ പുതിയ സെക്രട്ടറി ചാർജെടുക്കാത്ത സാഹചര്യത്തിൽ സെക്രട്ടറി ഇൻ ചാർജ് വഹിക്കുന്ന അനിലാ അന്ന വർഗീസ് കേസിൽനിന്നു തന്നെ ഒഴിവാക്കണമെന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും. ഇതോടെ പുതിയ സെക്രട്ടറിയാകും ഹാജരാകുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒഴിപ്പിക്കൽ നടപടിയിൽ വ്യാപാരികളുടെ പ്രതിഷേധം നഗരസഭ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അതേസമയം സുപ്രീംകോടതി വിധി എതിരായതോടെ ഇനി കൗൺസിൽ യോഗത്തിൽ അനുകൂല നടപടിയുണ്ടാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
സർക്കാർ പിന്തുണ ആവശ്യപ്പെട്ട് മന്ത്രി വി.എൻ. വാസവനെ കാണാനുള്ള ശ്രമത്തിലാണ് വ്യാപാരി സംഘടന.