
തിരുനക്കര ബസ്സ്റ്റാന്ഡ് ഷോപ്പിംഗ് കോംപ്ലക്സിലെ വ്യാപാരികളെ ഒഴിപ്പിക്കൽ ; വ്യാപാരികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം ആരംഭിച്ചു ; വീഡിയോ കാണാം
കോട്ടയം: തിരുനക്കര ബസ്സ്റ്റാന്ഡ് ഷോപ്പിംഗ് കോംപ്ലക്സിലെ വ്യാപാരികളെ ഒഴിപ്പിക്കൽ, കെട്ടിടം പൊളിക്കൽ നടപടികൾക്കെതിരെ നഗരത്തിൽ വ്യാപാരികളുടെ പ്രതിക്ഷേധപ്രകടനം ആരംഭിച്ചു. കല്പക സൂപ്പർമാർക്കറ്റിന് മുൻപിലാണ് പ്രതിഷേധയോഗം ആരംഭിച്ചത്.
സുപ്രിംകോടതി വിധി വരുന്നതുവരെ ഒഴിപ്പിക്കൽ നടപടി നിർത്തിവെയ്ക്കണമെന്നാണ് ഇവരുടെ ആവശ്യം.
നഗരസഭയുടെ പൊളിക്കൽ നടപടിക്കെതിരെ വ്യാപാരികൾ ഒറ്റക്കെട്ടോടെ പ്രവർത്തിക്കുന്ന കാഴ്ചയാണ് നഗരത്തിൽ കാണുന്നത്. വ്യാപാരികൾക്ക് പിൻതുണ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസും, സ്റ്റാൻഡിന് സമീപത്തെ ഓട്ടോ ടാക്സി തൊഴിലാളികളും രംഗത്തെത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0