തിരുനക്കര ബസ് സ്റ്റാൻഡിൽ ബസിനുള്ളിൽ നിന്നും പുക: യാത്രക്കാർ ഭയന്ന് പുറത്തിറങ്ങി; പുക ഉയർന്നത് അയർക്കുന്നം റൂട്ടിൽ സർവീസ് നടത്തുന്ന ബസിൽ നിന്നും

തിരുനക്കര ബസ് സ്റ്റാൻഡിൽ ബസിനുള്ളിൽ നിന്നും പുക: യാത്രക്കാർ ഭയന്ന് പുറത്തിറങ്ങി; പുക ഉയർന്നത് അയർക്കുന്നം റൂട്ടിൽ സർവീസ് നടത്തുന്ന ബസിൽ നിന്നും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡിൽ നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസിനുള്ളിൽ നിന്നും തീയും പുകയും. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ ബസ് സ്റ്റാൻഡിനുള്ളിലേയ്ക്കു എത്തിയ അയർക്കുന്നം റൂട്ടിൽ സർവീസ് നടത്തുന്ന നവിൻ എന്ന സ്വകാര്യ ബസിനുള്ളിൽ നിന്നാണ് തീയും പുകയും ഉയർന്നത്.

ബസ് സ്റ്റാൻഡിനുള്ളിലേയ്ക്കു ബസ് കയറിയ ശേഷം യാത്രക്കാരെ ഇറക്കുന്നതിനിടെയാണ് മുൻ ഭാഗത്തു നിന്നും അസ്വാഭാവികമായ രീതിയിൽ പുക ഉയർന്നത്. തുടർന്നു യാത്രക്കാർ ബസിനുള്ളിൽ നിന്നും ഇറങ്ങിയോടി. യാത്രക്കാർ ഇറങ്ങിയതിനു പിന്നാലെ ഓടിയെത്തിയ പൊലീസുകാർ വിവരം അഗ്നിരക്ഷാ സേനയെ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഗ്നിരക്ഷാ സേന സ്ഥലത്ത് എത്തും മുൻപ് ബസ് ജീവനക്കാർ ബസിനുള്ളിൽ സൂക്ഷിച്ചിരുന്ന വെള്ളം ഉപയോഗിച്ച് തീ കെടുത്തി. ഇന്ധനച്ചോർച്ചയെ തുടർന്നാണ് തീ പടർന്നു പിടിച്ചതെന്നാണ് ലഭിക്കുന്ന സൂചന. കൃത്യ സമയത്ത് ബസ് ജീവനക്കാർ ഇടപെട്ടതോടെ വൻ ദുരന്തമാണ് ഒഴിവായത്.