Spread the love

കോട്ടയം :തിരുനക്കര ബസ് സ്റ്റാൻഡിലെ കടമുറികൾ നഗര സഭ സീൽ ചെയ്തു. ഹൈക്കോടതി ഈ മാസം ഒൻപതാം തീയതി കേസ് പരിഗണിക്കുമ്പോൾ റിപ്പോർട്ട് നൽകുന്നതിന്റെ ഭാഗമായാണ് നഗരസഭാ അധികൃതർ കട മുറികൾ അടച്ചു പൂട്ടിയത്, തിങ്കളാഴ്ച കടമുറികൾ ഒഴിയാനാണ് നഗര സഭ വ്യാപാരികൾക്ക് നോട്ടീസ് നൽകിയിരുന്നത്.

video
play-sharp-fill

കടയ്ക്കുള്ളിൽ സാധനങ്ങൾ സ്റ്റോക്കുള്ള വ്യാപാരികൾ തിങ്കളാഴ്ചയ്ക്കുള്ളിൽ സാധങ്ങൾ മാറ്റിയ ശേഷം മുറി പൂട്ടി താക്കോൽ നൽകണമെന്ന് നഗരസഭാ അധികൃതർ വ്യാപാരികളെ അറിയിച്ചിട്ടുണ്ട്. വെസ്റ്റ് എസ്എച്ച്ഒ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തുണ്ട്. എന്നാൽ സംഘർഷാവസ്ഥയില്ല.