തിരുനക്കരയപ്പന് ഇന്ന് തിരു ആറാട്ട്; ഏഴു മണിയോടെ തിരിച്ചെഴുന്നള്ളുന്ന തിരുനക്കരയപ്പന് വഴിനീളെ ഭക്ത ജനങ്ങള്‍ പറ വെച്ച്‌ സ്വീകരണമൊരുക്കും; ആറാട്ട്‌ സദ്യയും, തൃശ്ശൂര്‍ പൂരത്തെ അനുസ്മരിപ്പിക്കുന്ന വെടിക്കെട്ടും നടക്കും; ക്ഷേത്രകലകൾക്കൊപ്പം പ്രശസ്തരുടെ ഗാനമേളയും നൃത്തനൃത്യങ്ങളും 22 ആനകൾ അണിനിരന്ന പകൽപൂരവുമായി ജനങ്ങളെ ഇളക്കി മറിച്ച പത്തു ദിവസങ്ങത്തെ ഉത്സവരാവുകൾക്ക് ഇന്ന് അവസാനമാകും

തിരുനക്കരയപ്പന് ഇന്ന് തിരു ആറാട്ട്; ഏഴു മണിയോടെ തിരിച്ചെഴുന്നള്ളുന്ന തിരുനക്കരയപ്പന് വഴിനീളെ ഭക്ത ജനങ്ങള്‍ പറ വെച്ച്‌ സ്വീകരണമൊരുക്കും; ആറാട്ട്‌ സദ്യയും, തൃശ്ശൂര്‍ പൂരത്തെ അനുസ്മരിപ്പിക്കുന്ന വെടിക്കെട്ടും നടക്കും; ക്ഷേത്രകലകൾക്കൊപ്പം പ്രശസ്തരുടെ ഗാനമേളയും നൃത്തനൃത്യങ്ങളും 22 ആനകൾ അണിനിരന്ന പകൽപൂരവുമായി ജനങ്ങളെ ഇളക്കി മറിച്ച പത്തു ദിവസങ്ങത്തെ ഉത്സവരാവുകൾക്ക് ഇന്ന് അവസാനമാകും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിൽ പത്തു ദിവസം നീണ്ട ഉത്സവത്തിന് ഇന്ന് ആറാട്ടോടെ കൊടിയിറങ്ങും. വെള്ളിയാഴ്ച രാത്രി തിരുനക്കരയപ്പൻ പരിവാരസമേതം കാരാപ്പുഴ അമ്പലക്കടവ്‌ ദേവീക്ഷേത്രത്തിലേക്ക്‌ ആറാട്ടിന് പുറപ്പെടുന്നു . ആറാട്ടുകടവില്‍ എത്തുന്ന നൂറുകണക്കിന് ഭക്‌തരെ സാക്ഷിനിര്‍ത്തിയാണ്‌ ആറാട്ട്‌ നടക്കുക. തന്ത്രി കണ്ഠര്‌ മഹേശ്വരര്‌ മുഖ്യകാര്‍മികത്വം വഹിക്കും.

ആറാട്ട്‌ കഴിഞ്ഞ്‌ ഏഴു മണിയോടെതിരിച്ചെഴുന്നള്ളുന്ന തിരുനക്കരയപ്പന് വഴിനീളെ ഭക്ത ജനങ്ങള്‍ പറ വെച്ച്‌സ്വീകരണമൊരുക്കും. തിരിച്ചെഴുന്നള്ളത്ത്‌ കടന്നുവരുന്ന വീഥികളിലെല്ലാം ആറാട്ടിനായി ഒരുങ്ങിയിരിക്കും. ഭഗവാനെ പറവച്ച്‌ സ്വീകരിക്കുന്നതും ആറാട്ട്‌ മുങ്ങുന്നതും പുണ്യമയാണ്‌ ഭക്തജനങ്ങള്‍ കരുതുന്നത്‌.ക്ഷേത്രകലകൾക്കൊപ്പം പ്രശസ്തരുടെ ഗാനമേളയും നൃത്തനൃത്യങ്ങളും 22 ആനകൾ അണിനിരന്ന പകൽപൂരവുമായി ജനങ്ങളെ ഇളക്കി മറിച്ച പത്തു ദിവസങ്ങൾക്ക് ഇന്ന് അവസാനമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ 7ന് അമ്പലക്കടവ് ക്ഷേത്രത്തിലെ ആറാട്ടുകടവിലേക്ക് എഴുന്നള്ളത്ത്. 11ന് ആറാട്ട് സദ്യ. വൈകിട്ട് 6.30ന് ആറാട്ട് എഴുന്നള്ളിപ്പ്. വിവിധ സ്ഥലങ്ങളിൽ സ്വീകരണവും പറയെടുപ്പിനും ശേഷം പുലർച്ചെ 1.30ന് ആറാട്ട് എതിരേൽപ്പ്. 5ന് കൊടിയിറക്ക് .

കൺവെൻഷൻ പന്തലിൽ രാവിലെ 9ന് അക്ഷരശ്ലോകസദസ്. 11ന് കെ.ജി.ഉദയശങ്കറിന്റെ ഗാനമേള. വൈകിട്ട് 4ന് മുണ്ടക്കയം വിജയകുമാറിന്റെ സംഗീതകച്ചേരി .5ന് ഇഞ്ചിക്കുടി ഇ.എം.മാരിയപ്പന്റെ നാദസ്വരകച്ചേരി. രാത്രി 8ന് സമാപന സമ്മേളനം ഉദ്ഘാടനം കുമ്മനം രാജശേഖരൻ. അദ്ധ്യക്ഷൻ ക്ഷേത്രപദേശ സമിതി പ്രസിഡന്റ് റ്റി.സി ഗണേഷ്. എം.മധു (എസ്.എൻ.‌ഡി.പി കോട്ടയം യൂണിയൻ പ്രസിഡന്റ് ),​ എ.എം രാധാകൃഷ്ണൻ നായർ , എച്ച് രാമനാഥൻ, എം.എസ് പത്മനാഭൻ, എച്ച് കൃഷ്ണകുമാർ, ആത്മജവർമ തമ്പുരാൻ, ബിനു പുള്ളുവേലിക്കൽ, കെ.ഗോപാലകൃഷ്ണൻ, സി.എൻ.സുഭാഷ്, റ്റി.എൻ.ഹരികുമാർ എന്നിവർ പ്രസംഗിക്കും. രാത്രി 10ന് ഗായത്രി വെങ്കിട്ടരാമന്റെ സംഗീതസദസ് .1ന് സോപാന സംഗീതം

ഗൃഹസ്ഥനായി മരുവുന്ന മട്ടിലാണ്‌ തിരുനക്കരയിലെ പ്രതിഷ്ഠ. സ്വയംഭൂ ആയ ശിവലിംഗം.ഇടതുവശത്ത്‌ കൊച്ചു പാര്‍വതീവിഗ്രഹം.ഇടതുവശത്ത്‌ ഗണപതിയും അയ്യപ്പനും.എതിര്‍ വശത്ത്‌ സുബ്രഹ്മണ്യന്‍. ഇങ്ങനെ കുടുംബസമേതമാണ്‌ തിരുനക്കരയപ്പന്റെ വാസം.

ആള്‍പാര്‍പ്പില്ലതെ കിടന്ന ആനക്കര കുന്നാണ്‌ ഇന്ന്‌ തിരുനക്കരയും തിരുനക്കര മൈതാനവുമായി മാറിയത്‌. തൃശ്ശൂര്‍ വടക്കും നാഥന്റെ സാന്നിധ്യം തിരുനക്കരയിലുണ്ട്‌.