play-sharp-fill
വൈക്കത്ത് ആറുവയസുകാരനടക്കം അഞ്ചുപേരെ കടിച്ച തെരുവുനായ ചത്തു; ചത്ത നായയ്ക്കു പേ വിഷബാധയുള്ളതായി സംശയിക്കുന്നതായി മൃഗസംരക്ഷണ അധികൃതര്‍; നായയുടെ മൃതദേഹം പരിശോധനയ്ക്കായി അയച്ചു

വൈക്കത്ത് ആറുവയസുകാരനടക്കം അഞ്ചുപേരെ കടിച്ച തെരുവുനായ ചത്തു; ചത്ത നായയ്ക്കു പേ വിഷബാധയുള്ളതായി സംശയിക്കുന്നതായി മൃഗസംരക്ഷണ അധികൃതര്‍; നായയുടെ മൃതദേഹം പരിശോധനയ്ക്കായി അയച്ചു

സ്വന്തം ലേഖകൻ

വൈക്കം: വൈക്കം ആയുര്‍വേദ ആശുപത്രിക്കു സമീപം ആറുവയസുകാരനെയടക്കം അഞ്ചുപേരെ കടിച്ചു പരിക്കേല്‍പ്പിച്ച തെരുവുനായ ചത്തു.

ചത്ത നായയ്ക്കു പേ വിഷബാധയുള്ളതായി സംശയിക്കുന്നതായി മൃഗസംരക്ഷണ അധികൃതര്‍ പറഞ്ഞു. നായയുടെ മൃതദേഹം തിരുവല്ലയിലെ പരിശോധന കേന്ദ്രത്തിലെത്തിച്ച്‌ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനായി നഗരസഭാ അധികൃതര്‍ ഇന്നലെ വൈകുന്നേരം കൊണ്ടുപോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈക്കം നഗരസഭയിലെ 25, 26 വാര്‍ഡുകളിലെ താമസക്കാരായ ആറുവയസുകാരനെയടക്കം നാലുപേരേയും ഉദയനാപുരം പനമ്ബുകാട് സ്വദേശിയേയുമാണ് തെരുവുനായ കടിച്ചത്. ആയുര്‍വേദ ആശുപത്രിക്ക് സമീപം കുഞ്ഞുങ്ങളുമായി കിടന്ന നായയാണ് പ്രദേശവാസികളെ ആക്രമിച്ചത്.

നായ്ക്കളെ പിടികൂടുന്നതില്‍ പരിശീലനം നേടിയ യുവാവ് നായയെ വലയിലാക്കുകയായിരുന്നു. മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പ്രതിരോധ കുത്തിവയ്പ്പെടുത്ത ശേഷം ബന്ധിച്ചു നായയെ നിരീക്ഷിച്ചു വരുന്നതിനിടയിലാണ് ഇന്നലെ വൈകുന്നേരം ചത്തത്.