play-sharp-fill
തേർഡ് ഐ ന്യൂസ് ലൈവിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പ് ഹാക്ക് ചെയ്ത സംഭവം: ജില്ലാ സൈബർ സെൽ അന്വേഷണം ആരംഭിച്ചു; കുറ്റക്കാർക്കെതിരെ കർശന നടപടിയുമായി പൊലീസ്

തേർഡ് ഐ ന്യൂസ് ലൈവിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പ് ഹാക്ക് ചെയ്ത സംഭവം: ജില്ലാ സൈബർ സെൽ അന്വേഷണം ആരംഭിച്ചു; കുറ്റക്കാർക്കെതിരെ കർശന നടപടിയുമായി പൊലീസ്

സ്വന്തം ലേഖകൻ

കോട്ടയം: തേർഡ് ഐ ന്യൂസ് ലൈവിന്റെ വാട്‌സ്അപ്പ് ഗ്രൂപ്പ് ഹാക്ക് ചെയ്ത്, വാട്‌സ് അപ്പ് നമ്പരുകൾ ബ്ലോക്ക് ചെയ്ത സംഭവത്തിൽ വെബ് സൈറ്റ്് മാനേജ്‌മെന്റിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. തേർഡ് ഐ ന്യൂസ് ലൈവ് മാനേജിംങ് ഡയറക്ടറും ന്യൂസ് എഡിറ്ററുമായ ശ്രീകുമാർ ശനിയാഴ്ച രാവിലെ തന്നെ ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനും, വെസ്റ്റ് സി.ഐ നിർമ്മൽ ബോസിനും, എസ്.ഐ എം.ജെ അരുണിനും ഇതു സംബന്ധിച്ചു പരാതി നൽകി. തുടർന്നു ജില്ലാ പൊലീസ് മേധാവി കേസ് അന്വേഷിക്കുന്നതിനായി ജില്ലാ സൈബർ സെൽ ഡിവൈഎസ്പിയ്ക്ക് കേസ് കൈമാറി. തുടർന്നു ശ്രീകുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രവർത്തനം ആരംഭിച്ച് രണ്ടു മാസത്തിനിടെ തന്നെ ഒരു ലക്ഷത്തോളം വായനക്കാരുമായി ജില്ലയിലെ ഒന്നാം നമ്പർ വാർത്താ ഗ്രൂപ്പായ തേർഡ് ഐ ന്യൂസ് ലൈവിന്റെ പത്ത് വാട്‌സ് അപ്പ് ഗ്രൂപ്പുകൾ ഹാക്ക് ചെയ്യപ്പെടുകയും, രണ്ട് വാട്‌സ് അപ്പ് നമ്പരുകൾ ബ്ലോക്ക് ചെയ്യപ്പെടുകയും ചെയ്തതായി ഇന്നലെ തേർഡ് ഐ ന്യൂസ് ലൈവ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇത്തരത്തിൽ ഗ്രൂപ്പ് ബ്ലോക്ക് ചെയ്യാപ്പെടാൻ ഇടയാക്കിയവർക്കെതിരെ തേർഡ് ഐ ന്യൂസ് ലൈവ് മാനേജ്‌മെന്റ് പരാതി നൽകിയത്.
തേർഡ് ഐ ന്യൂസ് ലൈവിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പുകളിൽ ഒന്ന് ഹാക്ക് ചെയ്ത് ഇതിൽ – കേരള സംഘികൾ – എന്ന എഴുതിചേർത്തത് പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ നേതാവാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ പേരും ഫോൺ നമ്പരും സഹിതമാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ഗ്രൂപ്പിന്റെ ലോഗോയിലും പേരിലും മാറ്റം വരുത്തിയ വ്യക്തിയുടെ ഫോൺ നമ്പരും പേരും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ തേർഡ് ഐ ന്യൂസ് ലൈവ് വാട്‌സ് അപ്പ് ഗ്രൂപ്പ് ഹാക്ക് ചെയ്തവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസ് ലൈവിന്റെ ഔദ്യോഗിക വാട്സ് അപ്പ് ഗ്രൂപ്പുകൾ ഹാക്ക് ചെയ്യപ്പെട്ട സാഹചര്യത്തിൽ വാർത്തകളും വിശദാംശങ്ങളും കൃത്യമായി ലഭിക്കുന്നതിനായി തേർഡ് ഐ ന്യൂസ് ലൈവിന്റെ എം.ഡിയുടെ വാട്സ്അപ്പ് നമ്പരിലും, ഫോണിലും ബന്ധപ്പെടാവുന്നതാണ്. ഞങ്ങൾ രൂപീകരിച്ച ഗ്രൂപ്പുകൾ ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടാലും ഈ നമ്പരിൽ അറിയിക്കാം. ഞങ്ങളുടെ അഭ്യുദേയാകാംഷികളുടെയും, സുഹൃത്തുക്കളുടെയും സഹായം ഇതിനായി തേടുന്നു. ശ്രീകുമാർ, ഫോൺ – 9847200864, 9446501111

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

https://thirdeyenewslive.com/hacked-by-somebody/