തേർഡ് ഐ ന്യൂസ് ലൈവിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പ് ഹാക്ക് ചെയ്ത സംഭവം: രണ്ടു പേരെ കണ്ടെത്തി; ഊർജിത അന്വേഷണവുമായി ജില്ലാ പൊലീസ്

തേർഡ് ഐ ന്യൂസ് ലൈവിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പ് ഹാക്ക് ചെയ്ത സംഭവം: രണ്ടു പേരെ കണ്ടെത്തി; ഊർജിത അന്വേഷണവുമായി ജില്ലാ പൊലീസ്

സ്വന്തം ലേഖകൻ
കോട്ടയം: തേർഡ് ഐ ന്യൂസ് ലൈവിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പ് ഹാക്ക് ചെയ്യുകയും, സൈറ്റ് ഹാക്ക് ചെയ്യാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടു പേരെ പൊലീസ് കണ്ടെത്തി. തേർഡ് ഐ ന്യൂസ് ലൈവ് മാനേജിംഗ് ഡയറക്ടറും ന്യൂസ് എഡിറ്ററുമായ ശ്രീകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി ഹരിശങ്കറാണ് സംഭവത്തിൽ അന്വേഷണം നടത്തിയത്. പൊതുപ്രവർത്തകനും കോടിമതയിലെ വ്യവസായിയുമായ എബി പൊന്നാട്ട്, പനച്ചിക്കാട് സ്വദേശി അനീഷ് എന്നിവരെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഈസ്റ്റ് സി.ഐ സാജു വർഗീസ് സ്‌റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. ഇരുവരും തെറ്റ് ഏറ്റുപറഞ്ഞതോടെ കേസും തുടർനടപടികളും ഒഴിവാക്കാൻ തേർഡ് ഐ ന്യൂസ് ലൈവ് മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.
ജൂലൈ അവസാന വാരമായിരുന്നു കേസിനാസ്പദമായ സംഭവം. വാർത്താ പ്രചാരണത്തിന്റെ ഭാഗമായി തേർഡ് ഐ ന്യൂസ് ലൈവ് രണ്ടായിരത്തോളം നമ്പരുകൾ ശേഖരിക്കുകയും, ഈ നമ്പരുകൾ വഴി പത്തിലേറെ വാട്‌സ്അപ്പ് ഗ്രൂപ്പ് ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഈ നമ്പരുകൾ കൂട്ടത്തോടെ റിപ്പോർട്ട് ചെയ്ത് ബ്ലോക്ക് ചെയ്ത ഒരു സംഘം ഈ വാട്‌സപ്പ് ഗ്രൂപ്പുകളുടെയെല്ലാം അഡ്മിൻ സ്ഥാനം തട്ടിയെടുക്കുകയായിരുന്നു. തുടർന്നാണ് വെബ് സൈറ്റിനു നേരെ ഹാക്കിംഗ് ആക്രമണം ഉണ്ടായത്. തുടർന്നു തേർഡ് ഐ ന്യൂസ് സംഘം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു ഇതു സംബന്ധിച്ചു പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസിൽ അന്വേഷണം നടത്തുന്നതിനായി ഈസ്റ്റ് സി.ഐ സാജു വർഗീസിനെ ജില്ലാ പൊലീസ് മേധാവി നിയോഗിച്ചു.
അന്വേഷണം നടത്തിയ പൊലീസ് സംഘം അനീഷും, എബിയുമാണ് വാട്സഅപ്പ് ഗ്രൂപ്പുകൾ ഹാക്ക് ചെയ്യുന്നതിനു പിന്നിൽ പ്രവർത്തിച്ചതെന്ന് കണ്ടെത്തി. രണ്ടു പേരെയും സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. അനീഷും എബി പൊന്നാട്ടും അബദ്ധത്തിൽ പറ്റിയതാണെന്ന് പറഞ്ഞതിനെ തുടർന്ന് തുടർ നടപടികൾ തേർഡ് ഐ ന്യൂസ് അധികൃതർ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. കേരള സംഘികൾ എന്ന് ഗ്രൂപ്പിന്റെ ഡിസ്‌ക്രിപ്ഷൻ മാറ്റിയത് എബി പൊന്നാട്ടായിരുന്നു.

ഇപ്പോഴും പത്തിലേറെ വാട്‌സ്അപ്പ് ഗ്രൂപ്പുകൾ തേർഡ് ഐ ന്യൂസ് ലൈവിന്റേതെന്ന പേരിൽ ജില്ലയിൽ പ്രചരിക്കുന്നുണ്ട്. തേർഡ് ഐ ന്യൂസ് ലൈവിന്റെ പേരിൽ വാട്‌സ്അപ്പ് ഗ്രൂപ്പുകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൻ മാനേജിംഗ് ഡയറക്ടറും എഡിറ്ററുമായ ശ്രീകുമാറിനെ വിവരം അറിയിക്കുകക. ഫോൺ – 9847200864.