video
play-sharp-fill

കോട്ടയം നഗരത്തിൽ ഭാരത് ആശുപത്രിയ്ക്ക് സമീപം നടുറോഡിൽ  പോസ്റ്റ് ഇടാൻ കുഴി; വൻ ഗതാഗത കുരുക്കിന് കാരണമാകുമായിട്ടും തിരിഞ്ഞ് നോക്കാതെ പൊലീസും, നഗരസഭയും

കോട്ടയം നഗരത്തിൽ ഭാരത് ആശുപത്രിയ്ക്ക് സമീപം നടുറോഡിൽ പോസ്റ്റ് ഇടാൻ കുഴി; വൻ ഗതാഗത കുരുക്കിന് കാരണമാകുമായിട്ടും തിരിഞ്ഞ് നോക്കാതെ പൊലീസും, നഗരസഭയും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: നഗരത്തിൽ ഭാരത് ആശുപത്രിയ്ക്ക് സമീപം നടുറോഡിൽ പോസ്റ്റ് ഇടാൻ കുഴി.

നടുറോഡിലെ പോസ്റ്റ് വൻ ഗതാഗത കുരുക്കിന് കാരണമാകുമായിട്ടും തിരിഞ്ഞ് നോക്കാതെ നഗരസഭ അധികൃതർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ന​ഗരത്തിന്റെ ഹൃദയഭാ​ഗത്ത് സ്ഥിതിചെയ്യുന്ന ഭാരത് ആശുപത്രിയ്ക്ക് മുന്നിലെ പോസ്റ്റ് ജനങ്ങളെ വലയ്ക്കുമെന്ന് ഉറപ്പായിട്ടും അധികൃതർ തിരിഞ്ഞ് നോക്കുന്നില്ല.

ഹോസ്പിറ്റലിന്റെ മുന്നിൽ ഉള്ള ആസാദ് ലൈൻ റോഡ് വീതി കുറഞ്ഞതും ഇടുങ്ങിയതുമാണ്.എന്നിട്ടും ആശുപത്രിയിലേക്ക് വരുന്ന വാഹനങ്ങളുടെ തിരക്ക് കണക്കിലെടുക്കാതെയാണ് റോഡിൽ പോസ്റ്റ് ഇടനാ‍യി കുഴി എടുത്തിരിക്കുന്നത്.

പ്രതിദിനം നിരവധി ആളുകളാണ് ഭാരത് ആശുപത്രിയിലേക്ക് എത്തുന്നത്. മാത്രവുമല്ല ഇടുങ്ങിയ റോഡ് ആയതിനാൽ പലപ്പോഴും ആംബുലൻസിന് കടന്നു പോകാനും ബുദ്ധിമൂട്ട് ഏറെയുണ്ടാകുന്നുണ്ട്.

ഈ സാഹചര്യത്തിൽ റോഡിലേക്ക് കയറ്റി പോസ്റ്റ് ഇടുന്നത് ​ഗതാ​ഗതക്കുരുക്ക് വർധിക്കുന്നതിന് കാരണമായി തീരുമെന്ന് പ്രദേശ വാസികൾ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.