
തേർഡ് ഐ ന്യൂസ് ലൈവിനെതിരായ ജോസ്‌കോയുടെ ഭീഷണി: കോട്ടയം ഗാന്ധിസ്‌ക്വയറിൽ ജനകീയ പ്രതിരോധ വേദിയുടെ പ്രതിഷേധ സമരം
സ്വന്തം ലേഖകൻ
കോട്ടയം: തേർഡ് ഐ ന്യൂസ് ലൈവിനെതിരെ ജോസ്‌കോ ജുവലറി ഗ്രൂപ്പ് ഭീഷണി മുഴക്കിയതിനെതിരെ കോട്ടയം നഗരത്തിൽ നടത്തിയ പ്രതിഷേധ യോഗം കെ.എസ് പത്മകുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ.സന്തോഷ് കണ്ടംചുറ, ജെ.വി ഫിലിപ്പുകുട്ടി, സുജാത ജോർജ്, വി.എം മോഹൻദാസ്, ഷാജി ജോസഫ് എന്നിവർ പ്രസംഗിച്ചു.
ജോസ്‌കോ ഭീഷണി മുഴക്കിയാൽ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നു ജനകീയ പ്രതിരോധ സമിതി നേതാക്കൾ അറിയിച്ചു. നഗരസഭയുടെയും ജോസ്‌കോയുടെയും തട്ടിപ്പ് പുറത്തു കൊണ്ടുവന്ന തേർഡ് ഐ ന്യൂസ് ലൈവിനെ ഭീഷണിപ്പെടുത്തി വാർത്തകൾ നിർത്താമെന്ന നീക്കം അനുവദിക്കാനാവില്ലെന്നു സമിതി പ്രവർത്തകർ അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തേർഡ് ഐ ന്യൂസ് ലൈവിനും ചീഫ് എഡിറ്റർ എ.കെ ശ്രീകുമാറിനും പിൻതുണ നൽകുമെന്നു ജനകീയ പ്രതിരോധ വേദി അറിയിച്ചു.
Third Eye News Live
0