video
play-sharp-fill

എല്ലാവരോടും സ്നേഹത്താേടെ പെരുമാറുകയും പരസഹായിയാണെന്ന് വിശ്വസിപ്പിക്കുകയും ചെയ്ത് പാവത്തെപ്പോലെ ജീവിതം; ഇരുപതോളം മോഷണക്കേസിലെ പ്രതിയെന്ന് പൊലീസ് പറഞ്ഞപ്പോൾ വിശ്വസിക്കാൻ കഴിയാതെ നാട്ടുകാർ; മാവേലിക്കരയിൽ മോഷണപരമ്പര നടത്തിയ പ്രതി കുമരകത്ത് പിടിയിൽ

എല്ലാവരോടും സ്നേഹത്താേടെ പെരുമാറുകയും പരസഹായിയാണെന്ന് വിശ്വസിപ്പിക്കുകയും ചെയ്ത് പാവത്തെപ്പോലെ ജീവിതം; ഇരുപതോളം മോഷണക്കേസിലെ പ്രതിയെന്ന് പൊലീസ് പറഞ്ഞപ്പോൾ വിശ്വസിക്കാൻ കഴിയാതെ നാട്ടുകാർ; മാവേലിക്കരയിൽ മോഷണപരമ്പര നടത്തിയ പ്രതി കുമരകത്ത് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ
കുമരകം : എല്ലാവരോടും സ്നേഹത്താേടു പെരുമാറുകയും പരസഹായിയാണെന്ന് വിശ്വസിപ്പിക്കുകയും ചെയ്ത് പാവത്തെപ്പോലെ ജീവിതം. മാവേലിക്കര പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയ നിരവധി മാേഷണ കേസിലെ പ്രതി കുമരകത്ത് കഴിഞ്ഞത് പഞ്ചപാവത്തെപ്പോലെ .

വാടകയ്ക്ക് താമസിച്ച്‌ ലോട്ടറി വില്‍പ്പനയും തടി കച്ചവടവും ചെയ്തു വന്ന ആലപ്പുഴ സ്വദേശി ലാല്‍ ജോസഫ്‌ (ലാലിച്ചന്‍ -60 )നെ നിരവധി മോഷണവുമായി ബന്ധപ്പെട്ട് മാവേലിക്കര പൊലീസ് അറസ്റ്റു ചെയ്തെന്ന വാര്‍ത്ത നാട്ടുകാര്‍ക്ക് ഇനിയും വിശ്വസിക്കാനാകുന്നില്ല.

എല്ലാവരോടും സ്നേഹത്താേടു പെരുമാറുകയും പരസഹായിയാണെന്ന് വിശ്വസിപ്പിക്കുകയും ചെയ്തായിരുന്നു കുമരകത്തെ വാസം. ഇരുപതോളം കളവ് കേസ്സുകളാണ് ഇയാളുടെ പേരിലുള്ളതെന്ന് മാവേലിക്കര പൊലീസ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2019 ല്‍ കൊറ്റാര്‍കാവില്‍ നിന്നും 23 പവന്‍ മോഷ്ടിച്ചതും താനാണെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മാവേലിക്കര ക്ഷേത്രത്തിന് സമീപം മുരളി കൃഷ്ണന്റെ വീട്ടില്‍ മോഷണം നടത്തുന്നത് സിസിറ്റിവിയില്‍ പതിഞ്ഞതോടെയാണ് പ്രതിയെ കുറിച്ച്‌ സൂചന ലഭിച്ചത്.

കുമരകത്ത് നിന്നും മാവേലിക്കരയിലെത്തിയായിരുന്നു പലപ്പോഴും മോഷണം. മോഷണത്തിന് ശേഷം തിരിച്ച്‌ കുമരകത്ത് എത്തി ലോട്ടറി വില്‍പ്പന പോലുള്ള ജോലികള്‍ ചെയ്തു വരികയായിരുന്നു.

ആര്‍ക്കും ഒരു സംശയത്തിന് ഇട നില്‍കിയിരുന്നില്ല. സാമ്ബത്തികമായി ബുദ്ധിമുട്ടുണ്ടാകുന്ന സന്ദര്‍ഭങ്ങളിലാണ് മോഷണത്തിനിറങ്ങിയിരുന്നത്. ട്രെയിനില്‍ എത്തി മാന്യമായി വസ്ത്രധാരണം ചെയ്ത് പകല്‍ നഗരത്തിലൂടെ നടന്ന് പൂട്ടി കിടക്കുന്ന വീടുകള്‍ നോക്കിവക്കുകയും തുടര്‍ന്ന് ബാറില്‍ കയറി മദ്യപിക്കുകയും സിനിമാ തീയറ്ററില്‍ സെക്കന്‍ഡ് ഷോക്ക് കയറിയും സമയം ചെലവഴിച്ച ശേഷം മോഷണത്തിനിറങ്ങുന്നതാണ് ഇയാളുടെ പതിവ്.

മോഷണം നടത്താന്‍ കണ്ടു വച്ച വീടിനു സമീപം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ നിന്നാണ് ഭവനഭേദനത്തിനുള്ള ആയുധങ്ങള്‍ എടുക്കുന്നത്.അവിവാഹിതനായ ഇയാള്‍ മോഷ്ടിച്ചു കിട്ടുന്ന പണം മദ്യപിച്ചും , ധൂര്‍ത്തടിച്ചും ചിലവാക്കുക യായിരുന്നു.

മാവേലിക്കര സി. ഐ സി. ശ്രീജിത്ത്‌, എസ്. ഐ. മൊഹ്‌സീന്‍ മുഹമ്മദ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടി കൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.