Spread the love

കണ്ണൂര്‍: മോഷ്ടിക്കാനായി കള്ളൻ കയറിയത് സ്‌കൂളില്‍. ഒന്നും തന്നെ കിട്ടാതായതോടെ സ്‌കൂളിലെ അരിയെടുത്ത് കഞ്ഞിവെച്ച് കുടിച്ചശേഷം കള്ളന്‍ സ്ഥലം വിട്ടു. കണ്ണൂര്‍ ജില്ലയിലെ താണക്കടുത്ത മുഴത്തടം ഗവ. യു പി സ്‌കൂളിലാണ് സംഭവം.

video
play-sharp-fill

സ്‌കൂളിനടുത്തു തന്നെ പ്രവര്‍ത്തിക്കുന്ന അങ്കണവാടി, പ്രീ പ്രൈമറി വിഭാ​ഗം, ഹെഡ്മാസ്റ്ററുടെ ഓഫീസ് എന്നിവയുടെ പൂട്ടും തകര്‍ത്തിട്ടുണ്ട്. ഇവിടെ നിന്ന് കാര്യമായൊന്നും നഷ്ടപ്പെട്ടില്ല. കഴിഞ്ഞദിവസം സമീപത്തെ പ്രഭാത് ജങ്ഷനടുത്തുള്ള ബാലവാടിയിലും കവര്‍ച്ച നടന്നു.

ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. തളാപ്പിലെ ചൈതന്യ ക്ലിനിക്കില്‍ കഴിഞ്ഞദിവസം നടന്ന മോഷണത്തില്‍, മോഷ്ടാവിന്റെതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group