
താമരശ്ശേരി: ചിക്കൻ സ്റ്റാളിന്റെ പൂട്ടുപൊളിച്ച് മോഷണം നടത്താൻ ശ്രമിച്ച പ്രതിയെ തന്ത്രപരമായി കുടുക്കി നാട്ടുകാർ.
താമരശ്ശേരി പരപ്പൻപൊയിലിലെ ‘എം.ആർ ചിക്കൻ സ്റ്റാളില്‍’ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. കണ്ണൂർ തടിക്കാവ് സ്വദേശി ടി.സി. മഹേഷാണ് (30) പോലീസിന്റെ പിടിയിലായത്.
ചിക്കന്‍ സ്റ്റാളിന്റെ വാതിലിന് പൂട്ട് ഉണ്ടായിരുന്നില്ല. കടയില്‍ എത്തിയ മഹേഷ് അകത്തുകയറി മോഷണത്തിന് ശ്രമിക്കുകയായിരുന്നു. കടയ്ക്ക് സമീപത്തായി കാറില്‍ ആളുകളുണ്ടായിരുന്നത് ഇയാള്‍ ശ്രദ്ധിച്ചില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഹേഷിനെ നിരീക്ഷിച്ച ഇവര്‍ ഇയാള്‍ മോഷ്ടിക്കാനായി കയറിയതാണെന്ന് മനസ്സിലാക്കിയപ്പോള്‍ കടയുടെ വാതില്‍ പുറത്തു നിന്ന് പൂട്ടി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ താമരശ്ശേരി പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.







