കുടിവെള്ള പദ്ധതി സ്ഥലത്ത് വൻ മോഷണം; ആക്രി വ്യാപാരിയടക്കം 15 പേര്‍ പോലീസ് പിടിയില്‍; പിടിയിലായവരില്‍ 11 പേരും പ്രായപൂര്‍ത്തിയാകാത്തവര്‍

Spread the love

മുവാറ്റുപുഴ: വാളകം പൊട്ടുമുകള്‍ മേഖലയിലെ കുടിവെള്ള പദ്ധതിയുടെ നിർമാണ സ്ഥലത്തുനിന്ന് ലക്ഷക്കണക്കിന് രൂപയുടെ ഇരുമ്പ് സാമഗ്രികള്‍ മോഷ്ടിച്ച സംഭവത്തില്‍ ആക്രി വ്യാപാരിയടക്കം 15 പേരെ പോലീസ് പിടികൂടി.

video
play-sharp-fill

പിടിയിലായവരില്‍ നാലുപേർ മാത്രമാണ് പ്രായപൂർത്തിയായവർ. ശേഷിക്കുന്ന 11 പേരും പ്രായപൂർത്തിയാകാത്തവരാണ്.

ആർഭാട ജീവിതത്തിന് പണം കണ്ടെത്താനാണ് സംഘം മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
മൂന്ന് ലക്ഷത്തിലേറെ രൂപ വിലവരുന്ന നിർമാണ സാമഗ്രികളാണ് പദ്ധതി പ്രദേശത്തുനിന്ന് കടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഷ്ടിച്ച സാധനങ്ങള്‍ ആക്രി വ്യാപാരി കുറഞ്ഞ വിലയ്ക്ക് വാങ്ങി മറിച്ചുവിറ്റതായും അന്വേഷണത്തില്‍ കണ്ടെത്തി. സീല്‍ പൊട്ടിക്കാത്ത ഷട്ടറുകള്‍ ഉള്‍പ്പെടെയുള്ളവ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

വാളകത്തും സമീപ പ്രദേശങ്ങളിലുമുള്ളവരാണ് പ്രതികളില്‍ ഭൂരിഭാഗവും. സാമ്പത്തിക പരിമിതിയും എസ്റ്റിമേറ്റ് പുതുക്കലും കാരണം കഴിഞ്ഞ എട്ടു മാസമായി നിർമാണം തടസ്സപ്പെട്ടുകിടന്ന സ്ഥലത്തായിരുന്നു മോഷണം.